ഹിന്ദിയിൽ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ ട്വീറ്റ് ചെയ്ത് യുഎഇ പ്രസിഡന്റ്

നമ്മുടെ രാജ്യങ്ങളുടെയും നമ്മുടെ ജനങ്ങളുടെയും പരസ്പര സഹകരണത്തോടെയുള്ള വികസന ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുള്ള സഹകരണം തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു ശൈഖ് മുഹമ്മദിൻറെ കുറിപ്പിൽ പറയുന്നു. 

author-image
Vishnupriya
Updated On
New Update
ua

നരേന്ദ്ര മോദി ശൈഖ് മുഹമ്മദിനൊപ്പം ( ഫയൽ ചിത്രം )

Listen to this article
0.75x 1x 1.5x
00:00 / 00:00

അബുദാബി:ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ. "എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു" എന്നാണ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചത്. ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും അദ്ദേഹം അഭിനന്ദന സന്ദേശം  കുറിച്ചിട്ടുണ്ട്.

"പ്രധാനമന്ത്രിയായി വീണ്ടും തെര‌ഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു, ഒപ്പം ഇന്ത്യയെ കൂടുതൽ വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിൽ വിജയിക്കാനാവട്ടെ എന്ന് ആംശസിക്കുകയും ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ തന്ത്രപ്രധാന പങ്കാളിത്തമാണുള്ളത്. നമ്മുടെ രാജ്യങ്ങളുടെയും നമ്മുടെ ജനങ്ങളുടെയും പരസ്പര സഹകരണത്തോടെയുള്ള വികസന ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുള്ള സഹകരണം തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു" ശൈഖ് മുഹമ്മദിൻറെ കുറിപ്പിൽ പറയുന്നു. 

pm narendramodi uae president