/kalakaumudi/media/media_files/2025/05/16/Mb40ovnNKHnlQI0SY9MD.jpg)
മുംബൈ:മുംബൈയിലെ ദാദറിലാണ് ഉബർ ക്യാബ് ഡ്രൈവർ കാറിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള വാർത്ത ഇന്നലെ പുറത്തുവന്നത്. കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് ദാദർ പോലീസ് പ്രതിയായ ഉബർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇരയായ 14 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി പവായ് പ്രദേശത്താണ് താമസിക്കുന്നത്. മെയ് 14 ന് രാവിലെ പ്രഭാദേവിയിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരം 4:30 ന് വീട്ടിലേക്ക് വരുവാൻ ആപ്പ് വഴി ഉബർ കാർ ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ യാത്ര പുറപ്പെട്ട ശേഷം ഡ്രൈവർ പവായ് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനുപകരം, ഈസ്റ്റേൺ എക്സ്പ്രസ് വേയുടെ വശത്തുള്ള ഒരു വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പികുകയും ആയിരുന്നു. വീട്ടിലെത്തിയ ശേഷം പ്രായപൂർത്തിയാകാത്ത കുട്ടി മുഴുവൻ സംഭവവും പിതാവിനോട് പറഞ്ഞു. തുടർന്ന് പിതാവ് ദാദർ പോലീസിൽ പരാതി നൽകി. ബിഎൻഎസ്, പോക്സോ ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.