'പോരാട്ടം ടിവികെയുമായി അല്ല', വിജയ്യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിന്‍

ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോല്‍പ്പിക്കുമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി പറഞ്ഞു

author-image
Biju
New Update
uda

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന വിജയ്യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിന്‍. മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്നും ദുര്‍ബലമായെങ്കിലും ഐഐഎഡിഎംകെ തന്നെയാണ് പ്രധാന എതിരാളികളെന്നും ഉദയനിധി പറഞ്ഞു. ബിജെപിയെയും ബിജെപിയുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോല്‍പ്പിക്കുമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രികൂടിയായ ഉദയനിധി പറഞ്ഞു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍. വിജയ്യെ കുറിച്ച് നേരിട്ടുള്ള ചോദ്യങ്ങള്‍ അഭിമുഖത്തില്‍ ഉണ്ടായിരുന്നില്ല.