ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉമര്‍ ഖാലിദിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പോലീസിനെതിരെ ക്യാമ്പയിന്‍ നടത്താന്‍ ഖാലിദ് അഭിനേതാക്കളോടക്കം ആഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇതെല്ലാം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി

author-image
Rajesh T L
New Update
delhi high court

Umar Khalid’s bail plea in northeast Delhi riots ‘larger conspiracy’ case dismissed

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. കര്‍ക്കര്‍ദുമ കോടതിയാണ് ഉമറിന്റെ അപേക്ഷ തള്ളിയത്. ഉമറിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. ഉമറിന്റേത് നിസ്സാരവും അടിസ്ഥാനരഹിതവുമായ ആവശ്യമാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.2020 സെപ്റ്റംബറിലാണ് യുഎപിഎ പ്രകാരം ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് യുഎപിഎ ചുമത്തിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പേയിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉമര്‍ ഖാലിദിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി പോലീസിനെതിരെ ക്യാമ്പയിന്‍ നടത്താന്‍ ഖാലിദ് അഭിനേതാക്കളോടക്കം ആഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇതെല്ലാം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

 

Umar Khalid