ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച നേടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയുടെ 2026ലെ വളര്‍ച്ച 6.7 ശതമാനമായിരിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപവും ഉയര്‍ന്ന ഉപഭോഗവും സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. ഫാര്‍മ,
ഇലക്ട്രോണിക്‌സ് മേഖലകളിലെ കയറ്റുമതി, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് എന്നിവ രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
ഡിജിറ്റല്‍ കണക്റ്റിവിറ്റി, ശുചിത്വം, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനം പൊതുമേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.
ഒപ്പം നിര്‍മാണ, സേവന മേഖലകളിലെ വികസനവും കരുത്താവും. 2024ല്‍ മണ്‍സൂണ്‍ അനുകൂലമായിരുന്നു. ഇത് കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഉപഭോക്തൃ വിലക്കയറ്റം 2024ല്‍ 4.8%മായിരുന്നു. ഇത് 2025ല്‍ 4.3% ആയി കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കട ബാധ്യത, ആഭ്യന്തര പ്രശ്‌നങ്ങള്‍, കാലാവസ്ഥ വെല്ലുവിളി എന്നിവ രാജ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം, ആഗോള വളര്‍ച്ചാ നിരക്ക് 2.8 ശതമാനത്തില്‍ തന്നെ തുടരുമെന്നാണ് പ്രവചനം.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.6% വളര്‍ച്ച നേടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്
സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപവും ഉയര്‍ന്ന ഉപഭോഗവും സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്.
New Update