2025 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു സുപ്രധാന പ്രഖ്യാപനം നടത്തി,ആദായ നികുതി ഇളവ് പരിധി പ്രതിവർഷം 12 ലക്ഷം രൂപയായി ഉയർത്തി.ഈ നീക്കം മധ്യവർഗത്തിന് ഗണ്യമായ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കാം.അടിസ്ഥാന നികുതി ഇളവ് പരിധി 3 ലക്ഷം രൂപയിൽ നിന്ന് നാലിരട്ടിയായി വർദ്ധിപ്പിച്ചു.
പുതിയ നികുതി ഘടന ഇപ്രകാരമാണ്:
- പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല
- 9 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 5% നികുതി
- 12 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10% നികുതി
- 16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 15% നികുതി
- 20 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 20% നികുതി
- 24 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനമുള്ളവർക്ക് 30% നികുതി
കൂടാതെ ആദായനികുതി ഫയൽ ചെയ്യാൻ വൈകിയാൽ പിഴ ഈടാക്കില്ല, വീട്ടുവാടക നികുതി കിഴിവ് പരിധി 6 ലക്ഷം രൂപയായി ഉയർത്തി.പുതിയ ആദായനികുതി ബിൽ അവതരിപ്പിക്കൽ,ആദായനികുതി ഘടന ലളിതമാക്കൽ, നികുതി കിഴിവ് പദ്ധതിയിലെ (TDS) മാറ്റങ്ങൾ എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ.