റെയര്‍ എര്‍ത്ത് മൈനിംഗ്, കേരളത്തിനും തമിഴ്‌നാട്ടിനും ആന്ധ്രയ്ക്കും പ്രത്യേക ഇടനാഴി പദ്ധതി

സാമ്പത്തിക വളര്‍ച്ച, ജനപങ്കാളിത്തം, എല്ലാവര്‍ക്കും വികസനം എന്നിങ്ങനെ മൂന്ന് നയങ്ങളാണ് ബജറ്റിനുള്ളതെന്ന് ധനമന്ത്രി പറഞ്ഞു

author-image
Rajesh T L
New Update
union budget 2026 kalakaumudi

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം തുടങ്ങി. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച, ജനപങ്കാളിത്തം, എല്ലാവര്‍ക്കും വികസനം എന്നിങ്ങനെ മൂന്ന് നയങ്ങളാണ് ബജറ്റിനുള്ളതെന്ന് ധനമന്ത്രി പറഞ്ഞു. ഒഡിഷ, കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ റെയര്‍ എര്‍ത്ത് മൈനിംഗിന് പ്രത്യേക ഇടനാഴി പദ്ധതി ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യ 2.0 സെമി കണ്ടക്ടര്‍ മിഷന് 40000 കോടി. കണ്ടെയ്‌നര്‍ നിര്‍മാണത്തിന് 5 വര്‍ഷത്തേക്ക് 10,000 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.

PM Modi india union budget NIRMALA SITARAMAN