ബജറ്റിന് പിന്നാലെ വിദ്യാര്‍ഥികളുമായി ധനമന്ത്രിയുടെ സംവാദം

ഭവനവായ്പ പലിശയുടെ നികുതിയിളവ് (സെക്ഷന്‍ 24b) നിലവിലെ 2 ലക്ഷത്തില്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂടാതെ സെക്ഷന്‍ 80C പ്രകാരമുള്ള പരിധിക്ക് പുറമെ വീടുകള്‍ക്കായി പ്രത്യേക നികുതിയിളവ് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

author-image
Biju
New Update
nirmala

Nirmala Sitaraman

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ ഏറെ പ്രത്യേകതകളാണ് ഇത്തവണ ബജറ്റ് അവതരണത്തിനുള്ളത്.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. 1999-ലാണ് അവസാനമായി ബജറ്റ് അവതരണം ഞായറാഴ്ച നടന്നത്. ഏപ്രില്‍ രണ്ട് വരെയാണ് ഇത്തവണ ബജറ്റ് സമ്മേളനം. 

ഇക്കുറി ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

ഇതാദ്യമായാണ് ബജറ്റ് അവതരണത്തിന് ശേഷമുള്ള വിശകനങ്ങളുടെ ഭാഗമായി ധനമന്ത്രി ഇത്രയധികം കോളേജുകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നത്. 

    വിവിധ മേഖലകളുടെ പ്രധാന പ്രതീക്ഷകള്‍നിര്‍മ്മാണ മേഖല : മദ്യ നിര്‍മ്മാണ മേഖലയിലുള്ളവര്‍ ജിഎസ്ടി ഘടനയില്‍ മാറ്റം ആഗ്രഹിക്കുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്കും പാക്കേജിംഗിനും നല്‍കുന്ന ജിഎസ്ടിക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാത്തത് ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
    റിയല്‍ എസ്റ്റേറ്റ് മേഖല: ഭവനവായ്പ പലിശയുടെ നികുതിയിളവ് (സെക്ഷന്‍ 24b) നിലവിലെ 2 ലക്ഷത്തില്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂടാതെ സെക്ഷന്‍ 80C പ്രകാരമുള്ള പരിധിക്ക് പുറമെ വീടുകള്‍ക്കായി പ്രത്യേക നികുതിയിളവ് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
    ആരോഗ്യ മേഖല : മാനസികാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഡിജിറ്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ വേണമെന്നുമാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
    ഹോട്ടല്‍ മേഖല: ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കണമെന്നും ചെറുകിട ഹോട്ടലുകള്‍ക്ക് നികുതി നിയമങ്ങള്‍ ലളിതമാക്കണമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ഇത് മുറി വാടക കുറയ്ക്കാനും ടൂറിസം മേഖലയ്ക്ക് കരുത്തേകാനും സഹായിക്കും.

    സ്വര്‍ണ്ണ-ആഭരണ മേഖല : സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ  3 ശതമാനമായി കുറയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. നിലവിലെ ഉയര്‍ന്ന വില വില്‍പനയെ ബാധിക്കുന്നതായും ഇവര്‍ പറയുന്നു.
    ക്രിപ്റ്റോ മേഖല : വിര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ ഇടപാടുകള്‍ക്കുള്ള ടിഡിഎസ് 1 ശതമാനത്തില്‍ നിന്ന് 0.01 ശതമാനമായി കുറയ്ക്കണമെന്നാണ് ക്രിപ്റ്റോ പ്ലാറ്റ്‌ഫോമുകളുടെ ആവശ്യം.
    ഇലക്ട്രോണിക്സ് നിര്‍മ്മാണം: ഇന്ത്യയെ ഒരു ആഗോള ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുന്നതിന് ആവശ്യമായ പിഎല്‍ഐ  പദ്ധതികള്‍ ശക്തിപ്പെടുത്തണമെന്നും സെമികണ്ടക്ടര്‍ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ വേണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു.സാമ്പത്തിക വളര്‍ച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.