/kalakaumudi/media/media_files/2026/02/01/bj13-2026-02-01-12-45-01.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ നികുതിദായകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇനി മുതല്‍ ഘട്ടംഘട്ടമായി നിശ്ചയിക്കുമെന്ന് മന്ത്രി അറിയിച്ചു.
നിശ്ചിത സമയപരിധി കഴിഞ്ഞും ആദായനികുതി റിട്ടേണുകളില്‍ മാറ്റം വരുത്താന്‍ ഇനി സാധിക്കും. ഇതിനായി ചെറിയൊരു തുക അധികമായി നല്‍കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.
റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയില്‍ കേരളം
ധാതു ഖനനത്തിന് റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തി. കേരളത്തിന് പുറമേ തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ഇടം നേടിയിരിക്കുന്നത്.
ആത്മനിര്‍ഭരത ഭാരത്തിന് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണിതെന്ന് ആമൂഖ പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി.കാര്‍ഷിക മേഖലയിലും തൊഴില്‍ രംഗത്തും കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ സാധാരണക്കാര്‍ക്ക് ഗുണകരമായി. രാജ്യം ഏഴ് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന ലഭിക്കുമോയെന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട്. ബജറ്റില്‍ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍മല സീതാരാമനു നല്‍കിയിട്ടുണ്ട്.
തീര്‍ത്തും നിരാശയെന്ന് ജോണ്‍ ബ്രിട്ടാസ്
എത്രയോ കാലമായി കേരളം അതിവേഗ റെയില്‍ പദ്ധതിയ്ക്കായി ആവശ്യം ഉന്നയിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കേരളം പദ്ധതിയുമായി മുന്നോട്ടുപോയപ്പോള്‍ അതിന് തുരങ്കം വെക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ബജറ്റില്‍ ഏഴ് അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ അവഗണിച്ചത് ദൗര്‍ഭ്യാഗകരമായ നടപടിയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തെ അവഗണിച്ചെന്ന് മന്ത്രി പി രാജീവ്
കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിവേഗ തീവണ്ടി ഇടനാഴി, എയിംസ് ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ കേരളം ഉന്നയിച്ചിട്ടും പൂര്‍ണമായി കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
