നിര്‍മല സീതാരാമന്റെ പ്രസംഗത്തില്‍ വന്‍ മാറ്റമെന്ന് റിപ്പോര്‍ട്ട്

സാധാരണയായി നികുതി നിര്‍ദ്ദേശങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാറുള്ള ബജറ്റ് പ്രസംഗത്തിന്റെ പാര്‍ട്ട് ബി ഇത്തവണ ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന പ്രധാന ഭാഗമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത

author-image
Biju
New Update
nirmala sitaraman

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ബജറ്റ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍, 75 വര്‍ഷമായി തുടര്‍ന്നുപോന്ന കീഴ്‌വഴക്കങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് സൂചന. സാധാരണയായി നികുതി നിര്‍ദ്ദേശങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാറുള്ള ബജറ്റ് പ്രസംഗത്തിന്റെ പാര്‍ട്ട് ബി ഇത്തവണ ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന പ്രധാന ഭാഗമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതുവരെയുള്ള രീതി അനുസരിച്ച്, ബജറ്റ് പ്രസംഗത്തിന്റെ പാര്‍ട്ട് എ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും പുതിയ പദ്ധതികളെയും കുറിച്ചുള്ളതായിരുന്നു. 'പാര്‍ട്ട് ബി' നികുതി മാറ്റങ്ങളിലും പോളിസി പ്രഖ്യാപനങ്ങളിലും ഒതുങ്ങിനിന്നു.ഇത്തവണ പാര്‍ട്ട് ബിയില്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കൊപ്പം 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലേക്കുള്ള ഇന്ത്യയുടെ ബൃഹത്തായ സാമ്പത്തിക റോഡ്മാപ്പും മന്ത്രി അവതരിപ്പിക്കും.

വെറും നികുതി പരിഷ്‌കാരങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ ആഗോള സാമ്പത്തിക അഭിലാഷങ്ങള്‍ പാര്‍ട്ട് ബിയിലൂടെ പുറത്തുവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒന്‍പതാം ബജറ്റാണിത്. 2019-ല്‍ ലെതര്‍ ബ്രീഫ്‌കേസിന് പകരം പരമ്പരാഗതമായ ചുവന്ന തുണിയില്‍ പൊതിഞ്ഞ കണക്കുപുസ്തകം കൊണ്ടുവന്ന അവര്‍ പിന്നീട് പൂര്‍ണ്ണമായും പേപ്പര്‍ രഹിത ബജറ്റിലേക്ക് മാറി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ബജറ്റ് ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നത്.