ധാതു ഖനനത്തിന് റെയര്‍ എര്‍ത്ത് കോറിഡോര്‍ ;പദ്ധതിയില്‍ കേരളവും

ആത്മനിര്‍ഭരത ഭാരത്തിന് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണിതെന്ന് ആമൂഖ പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി.കാര്‍ഷിക മേഖലയിലും തൊഴില്‍ രംഗത്തും കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ സാധാരണക്കാര്‍ക്ക് ഗുണകരമായി.

author-image
Biju
New Update
bj7

ന്യൂഡല്‍ഹി: ധാതു ഖനനത്തിന് റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തി. കേരളത്തിന് പുറമേ തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ ഇടം നേടിയിരിക്കുന്നത്. 

ആത്മനിര്‍ഭരത ഭാരത്തിന് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണിതെന്ന് ആമൂഖ പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി.കാര്‍ഷിക മേഖലയിലും തൊഴില്‍ രംഗത്തും കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ സാധാരണക്കാര്‍ക്ക് ഗുണകരമായി. രാജ്യം ഏഴ് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര ഉല്‍പാദനം വര്‍ധന തുടങ്ങിയവയ്ക്ക് ബജറ്റില്‍ പ്രാധാന്യം ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആദായനികുതിയിലെ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ പരിധി ഉയര്‍ത്തുമോ എന്നതാണ് നികുതിദായകര്‍ ഉറ്റുനോക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന ലഭിക്കുമോയെന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട്. ബജറ്റില്‍ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍മല സീതാരാമനു നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ദീര്‍ഘകാല നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി