മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23 ന്

ജൂലായ് 22ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും.

author-image
anumol ps
New Update
nirmala

നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയപ്പോൾ (ഫയൽ ചിത്രം)ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ പൊതു ബജറ്റ് ജൂലായ് 23-ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആകും ബജറ്റ് അവതരിപ്പിക്കുക.

ജൂലായ് 22ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും.ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് അറിയിച്ചത്. 

ഈ വർഷം ഇത് രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഈ വർഷം ആദ്യത്തിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.23-ന് തന്റെ ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല സീതാരാമൻ ഏറ്റവും കൂടുതൽ ബജറ്റവതരണം നടത്തിയ മൊറാർജി ദേശായിയുടെ പേരിലുള്ള റെക്കോർഡ് മറിടക്കും.

 

nirmala seetaraman union budget