ആകാംക്ഷയില്‍ കേന്ദ്രബജറ്റ്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റും ധനമന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റുമാണ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

author-image
Biju
Updated On
New Update
SDFf

NIrmala Sitaraman

ന്യൂഡല്‍ഹി: ജനുവരി 31 ന് കേന്ദ്ര ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. 2025ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ഒന്നിന് ആരംഭിച്ച് 13ന് അവസാനിക്കും. വെള്ളിയാഴ്ച ലോക്സഭാ ചേംബറില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ധനമന്ത്രി സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഫെബ്രുവരി 3,4തിയതികളില്‍ നടക്കും. ഫെബ്രുവരി ആറിന് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാല് വരെയായിരിക്കും. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ജനുവരി 30 ന് പാര്‍ലമെന്റിലെ രാഷ്ട്രീയ പാര്‍ടികളുടെ ഫ്‌ലോര്‍ ലീഡര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യസെഷന്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ ഒമ്പത് സിറ്റിങ്ങുകളായിരിക്കും. ഫെബ്രുവരി 13 ന് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതിനായി പാര്‍ലമെന്റ് ഇടവേളയ്ക്ക് പിരിയും. വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ബജറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും മാര്‍ച്ച് 10 മുതല്‍ വീണ്ടും യോഗം ചേരും. ഏപ്രില്‍ 4 ന് സമ്മേളനം അവസാനിക്കും. മുഴുവന്‍ ബജറ്റ് സമ്മേളനത്തിലും 27 സിറ്റിങ്ങുകള്‍ ഉണ്ടാകും.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റും ധനമന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റുമാണ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ സുശക്തമാണ്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കു കാണിക്കുന്നതും ഇന്ത്യയിലാണ്. 
ഇതൊക്കെയാണെങ്കിലും ഒട്ടുവളരെ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഈ വെല്ലുവിളികള്‍ എന്തെല്ലാമാണെന്നും ബജറ്റില്‍ അവയെ നേരിടുന്നതിന് എന്തു ചെയ്യാമെന്നുമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.


പ്രധാന വെല്ലുവിളികള്‍:

1. കുറഞ്ഞുകൊണ്ടിരിക്കുന്ന ജിഡിപി വളര്‍ച്ച

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കഴിഞ്ഞ നാലു പാദങ്ങളിലായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ 6.7 ശതമാനമുണ്ടായിരുന്ന ജിഡിപി വളര്‍ച്ച രണ്ടാം പാദത്തില്‍ 5.4 ശതമാനമായി കുറഞ്ഞു. ഒന്നാം പാദത്തില്‍ 6.8% വളര്‍ച്ച കൈവരിച്ച മൊത്ത മൂല്യവര്‍ധന രണ്ടാം പാദത്തില്‍ വളര്‍ന്നത് 5.6 ശതമാനമാണ്. കഴിഞ്ഞ ഏഴു പാദങ്ങളിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയാണിത്.

2024'25 വര്‍ഷത്തേക്കുള്ള നാഷനല്‍ അക്കൗണ്ട്‌സിന്റെ ആദ്യ മുന്‍കൂര്‍ കണക്കെടുപ്പ് എന്‍എസ്ഒ പുറത്തുവിട്ടിരിക്കുന്നു. നടപ്പുവര്‍ഷത്തെ നമ്മുടെ ജിഡിപി വളര്‍ച്ചയും ജിവിഎ വളര്‍ച്ചയും 6.4% ആയിരിക്കുമെന്നാണു കണക്കാക്കിയിരിക്കുന്നത്. 2023'24 ല്‍ ഇത് യഥാക്രമം 8.2 ശതമാനവും 7.2 ശതമാനവും ആയിരുന്നു. ഈ കണക്കുകള്‍ യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും ജിഡിപി വളര്‍ച്ച 7 ശതമാനത്തില്‍ താഴെയാകുന്നത്. സാമ്പത്തികവര്‍ഷത്തെ ആദ്യ പകുതിയില്‍ 6 ശതമാനവും രണ്ടാം പകുതിയില്‍ 6.8 ശതമാനവും വളര്‍ച്ചയായിരിക്കും കൈവരിക്കുക.

ഉപഭോഗത്തില്‍ വന്ന കുറവ്, സര്‍ക്കാര്‍ ചെലവിലുണ്ടായ ഇടിവ്, കുറഞ്ഞ സ്വകാര്യ മുതല്‍മുടക്ക്, പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്ക്, കുറയുന്ന ബാങ്കു വായ്പാ വളര്‍ച്ച തുടങ്ങിയ പലതും ജിഡിപി വളര്‍ച്ച കുറയുന്നതിനു കാരണമായി.

2. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മൂലധനച്ചെലവ്:

കോവിഡ് കാലം മുതല്‍ കേന്ദ്രസര്‍ക്കാര്‍ മൂലധനച്ചെലവില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നു. അതു സമ്പദ്ഘടനയുടെ തിരിച്ചുവരവിനു ശക്തിപകര്‍ന്നു. ഉയര്‍ന്ന മൂലധനച്ചെലവ്, സമ്പദ്ഘടനയില്‍ ശക്തമായ സംവര്‍ധകഫലംഉണ്ടാക്കും. സ്വകാര്യ നിക്ഷേപകരെ ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളിലും ബ്രൗണ്‍ ഫീല്‍ഡ് പ്രോജക്ടുകളിലും നിക്ഷേപം ഇറക്കുന്നതിനു പ്രേരിപ്പിക്കും. നടപ്പു സാമ്പത്തിക വര്‍ഷം 11.11 ലക്ഷം കോടി രൂപയാണ് കേന്ദ്രബജറ്റില്‍ മൂലധനച്ചെലവിനായി വകയിരുത്തിയത്. ഇതു ജിഡിപിയുടെ 3.4 ശതമാനം വരും. എന്നാല്‍ ഇത്രയും തുക നടപ്പുവര്‍ഷം ചെലവഴിക്കുന്നതിനു സാധ്യതയില്ല. ഒന്നാം പാദത്തിലെ പൊതു തിരഞ്ഞെടുപ്പും ധനക്കമ്മി നിയന്ത്രിക്കലും ഇതിനു കാരണമായി. പൊതു മൂലധനച്ചെലവ് ഉയര്‍ത്തുന്നതിനനുസരിച്ച് സ്വകാര്യമേഖല അവരുടെ പങ്കു വഹിക്കുന്നില്ല. കുറഞ്ഞ ഡിമാന്‍ഡ്, ഉയര്‍ന്ന ഉല്‍പാദനച്ചെലവ്, ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ തുടങ്ങിയവ കോര്‍പറേറ്റ് നിക്ഷേപത്തിനു തടസ്സമുണ്ടാക്കുന്നുെവന്ന് അവര്‍ പറയുന്നു.

3. നിയന്ത്രണവിധേയമാവാത്ത പണപ്പെരുപ്പം:

നടപ്പു സാമ്പത്തികവര്‍ഷം പണപ്പെരുപ്പം ഇന്ത്യയില്‍ ഉയര്‍ന്ന നിരക്കിലാണു കാണപ്പെടുന്നത്. ഭക്ഷ്യവിലക്കയറ്റമാണ് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്. ഒക്ടോബറില്‍ 6.21 ശതമാനമായിരുന്ന ചില്ലറ പണപ്പെരുപ്പവും 10.87 ശതമാനമായിരുന്ന ഭക്ഷ്യ വിലക്കയറ്റവും ഡിസംബറില്‍ യഥാക്രമം 5.22 ശതമാനവും 8.65 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും അപകടനില ഇപ്പോഴും തരണംചെയ്തിട്ടില്ല. സുസ്ഥിര വളര്‍ച്ചയുമായി മുന്നോട്ടുപോകുന്നതില്‍ സ്ഥിരതയാര്‍ന്ന പണപ്പെരുപ്പം നിര്‍ണായകമാണ്. നിക്ഷേപത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ ഊര്‍ജം നല്‍കുന്നതാണ് കുറഞ്ഞ പണപ്പെരുപ്പം. ഉറച്ച വിലസ്ഥിരതയും വിപണിയിലെ അനിശ്ചിതത്വം കുറയുകയും ചെയ്താല്‍ നിക്ഷേപവും നീക്കിയിരിപ്പും കൂടും. ഇതു സാമ്പത്തികവളര്‍ച്ചയ്ക്ക് വേഗംകൂട്ടും. ഉയര്‍ന്ന വിലക്കയറ്റം പാവപ്പെട്ടവര്‍ക്കു ബാധ്യത സൃഷ്ടിക്കും. ആര്‍ബിഐയുടെ ലക്ഷ്യം ചില്ലറ പണപ്പെരുപ്പം നാലു ശതമാനത്തിലേക്കു കൊണ്ടുവരികയാണ്. ബജറ്റില്‍ ഇതിനു നടപടിയുണ്ടാവണം.

4. രൂപയുടെ മൂല്യശോഷണം:

ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്. ഇറക്കുമതിക്കാരില്‍നിന്നു ഡോളറിന്റെ ആവശ്യം ഉയര്‍ന്നതും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് പുറത്തേക്കു കൊണ്ടുപോകുന്നതും ഡോളറിന്റെ ആവശ്യം കൂട്ടി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കുറയ്ക്കുകയും 2025ല്‍ രണ്ടു തവണ മാത്രമേ പലിശ കുറയ്ക്കാന്‍ സാധ്യതയുള്ളൂ എന്നതരത്തില്‍ സൂചന നല്‍കിയതും യുഎസ് കടപ്പത്രത്തിലെ ആദായം കൂട്ടി. ഇതു ഡോളറിനെ കൂടുതല്‍ ശക്തമാക്കി. രൂപ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ മൂല്യം ഇടിയാന്‍ കാരണമായി. നടപ്പു സാമ്പത്തികവര്‍ഷം ഇത് എഴുതുന്നതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 3.39% ഇടിവാണു രേഖപ്പെടുത്തിയത്. നടപ്പു കലണ്ടര്‍ വര്‍ഷത്തില്‍ രേഖപ്പെടുത്തിയത് 0.68% ഇടിവാണ്. രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കാന്‍ ആര്‍ബിഐ വിപണിയില്‍ നിരന്തരം ഇടപെട്ട് ഡോളര്‍ വിറ്റഴിക്കുന്നുണ്ട്.

5. കുറഞ്ഞുകൊണ്ടിരിക്കുന്ന വിദേശനാണയ കരുതല്‍ ശേഖരം:

ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരത്തില്‍ ഗണ്യമായ ഇടിവാണ് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2024 സെപ്റ്റംബര്‍ 27ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരം 70489 കോടി ഡോളറിന്റെ സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 2025 ജനുവരി 24ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണയ കരുതല്‍ശേഖരം 11 ആഴ്ചയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയിരിക്കുന്നു. അതായത് 63398 കോടി ഡോളറില്‍. ഇതിനു മുന്‍പത്തെ ആഴ്ചയില്‍ കരുതല്‍ ശേഖരം 62587 കോടി ഡോളറായിരുന്നു. വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും ഭൗമ രാഷ്ട്രീയ സമ്മര്‍ദങ്ങളും ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതുമെല്ലാം വിദേശ നാണയ ശേഖരം ഇടിയാന്‍ കാരണമാക്കിയിട്ടുണ്ട്.

6. കുറയുന്ന ബാങ്ക് വായ്പാ വളര്‍ച്ച:

രാജ്യത്തെ വാണിജ്യ ബാങ്കുകളിലെ വായ്പാ വളര്‍ച്ച കുറയുന്നുണ്ട്. 2023 ഒക്ടോബറില്‍ ബാങ്കു വായ്പാ വളര്‍ച്ച 15.5% ആയിരുന്നെങ്കില്‍ 2024 ഒക്ടോബറില്‍ അത് 12.8% ആയി കുറഞ്ഞിരിക്കുന്നു. വ്യക്തിഗത വായ്പകളിലും കാര്‍ഷികാനുബന്ധ മേഖലകളിലെ വായ്പകളിലുമുണ്ടായ കുറവാണ് ബാങ്കു വായ്പാ വളര്‍ച്ച കുറയാന്‍ കാരണം. കുറഞ്ഞ ഉപഭോക്തൃ ആവശ്യം, ബാങ്കു നിക്ഷേപത്തില്‍ വരുന്ന കുറവ്, ഉയര്‍ന്ന പലിശനിരക്ക്, സുരക്ഷിതമല്ലാത്ത വായ്പ ഒഴിവാക്കല്‍ തുടങ്ങിയവ വായ്പ കുറയാന്‍ കാരണമായിട്ടുണ്ട്.

7. നിഷ്‌ക്രിയ ആസ്തി:

2014'15 സാമ്പത്തികവര്‍ഷത്തിനും 2023'24 സാമ്പത്തിക വര്‍ഷത്തിനുമിടയില്‍ ഇന്ത്യയിലെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു കൊല്ലംകൊണ്ടു പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 6.5 ലക്ഷം കോടി രൂപയായിരുന്നു. 2024 സെപ്റ്റംബര്‍ 30വരെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 3,16,331 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 1,34,339 കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകളിലെ വായ്പയില്‍ 3.01% നിഷ്‌ക്രിയ ആസ്തികളാണെങ്കില്‍ സ്വകാര്യ ബാങ്കുകളുടേത് 1.86 ശതമാനമാണ്. നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ പകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 42,000 കോടി രൂപയാണ്. നിഷ്‌ക്രിയ ആസ്തികള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയെയാണു പ്രതികൂലമായി ബാധിക്കുന്നത്.


8. കറന്റ് അക്കൗണ്ടിലെ കമ്മി:

ഇന്ത്യയുടെ കറന്റ് അക്കൗണ്ടിലെ കമ്മി 2025'26ലും ഉയര്‍ന്നു നില്‍ക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ഇറക്കുമതി കയറ്റുമതിയെക്കാള്‍ കൂടുമെന്നാണു കരുതുന്നത്. അതു വ്യാപാരക്കമ്മി ഉയര്‍ത്തും. ട്രംപിന്റെ വ്യാപാരനയങ്ങള്‍ ഭിന്നദിശകളിലേക്കു നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുകയും കയറ്റുമതി നടപ്പുവര്‍ഷത്തെക്കാള്‍ പിന്നില്‍പോകുകയും ചെയ്യും. ഏപ്രില്‍ഡിസംബര്‍ കാലത്തെ ഇന്ത്യയുടെ വ്യാപാരക്കമ്മി 21077 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് അത് 18974 കോടി ഡോളറായിരുന്നു. വിദേശപണമെടുക്കലിന്റെ ഒരു പ്രധാന സൂചകമാണ് കറന്റ് അക്കൗണ്ടിലെ കമ്മി. നടപ്പു സാമ്പത്തികവര്‍ഷത്തെ ഒന്നാം പാദത്തില്‍ സിഎഡി, ജിഡിപിയുടെ 1.1 ശതമാനമായിരുന്നെങ്കില്‍ രണ്ടാം പാദത്തിലത് 1.2 ശതമാനമാണ്. അതായത് 1120 കോടി ഡോളര്‍.

ബജറ്റിനു രൂപം നല്‍കുമ്പോള്‍ ഏതൊരു ധനമന്ത്രിയും മൂന്നു കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. സാമ്പത്തികവളര്‍ച്ചയ്ക്കു ശക്തി പകരുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, ജനജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക. ഈ മൂന്നു കാര്യങ്ങളും ഒരുമിച്ചുകൊണ്ടുപോകുക അത്ര എളുപ്പമല്ല. എങ്കിലും അങ്ങനെ ചെയ്‌തേപറ്റൂ. 

മേല്‍പറഞ്ഞ മൂന്നു കാര്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ചില നടപടികളാണു പറയാന്‍പോകുന്നത്. 

അടിസ്ഥാന സൗകര്യ വികസനത്തിനു ശക്തി പകര്‍ന്ന്, ധനപരമായ സൂക്ഷ്മജാഗ്രത പാലിച്ച് സ്ത്രീകള്‍, യുവജനങ്ങള്‍, കര്‍ഷകര്‍, അടിസ്ഥാന ജീവിതമാര്‍ഗങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് വൈദഗ്ധ്യം നല്‍കിയും ക്ഷേമനടപടികള്‍ കൈക്കൊണ്ടും ധനസഹായം നല്‍കിയും അവരുടെ ഉപഭോഗം കൂടുന്നതിനുള്ള നടപടികള്‍ ബജറ്റിലുണ്ടായിരിക്കണം.

ഉപയോക്താവിന്റെ വികാരം പരമപ്രധാനമാണ്. നികുതി നല്‍കിയതിനു ശേഷമുള്ള വരുമാനം  ഉയര്‍ത്തുന്നതിനു നികുതിപരമായ ആശ്വാസം നല്‍കേണ്ടത് അത്യാവശ്യമാണ്. അതിന് ആദായനികുതി നിരക്കുകളില്‍ കുറവു വരുത്തേണ്ടതുണ്ട്. അതു മൊത്തത്തിലുള്ള ചോദനം ഉയര്‍ത്തുന്നതിനു സഹായിക്കും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രോത്സാഹനം നല്‍കി ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും പരിപോഷിപ്പിക്കണം. വ്യവസായ നയത്തിനുപരിയായി ഒരു മാനുഫാക്ചറിങ് പോളിസിക്കു രൂപം നല്‍കി അവ നടപ്പിലാക്കേണ്ട സമയമായിരിക്കുന്നു.

നിര്‍മിതിബുദ്ധി, ഹരിത സാങ്കേതികവിദ്യ, രാജ്യരക്ഷ, ആരോഗ്യ പരിപാലനം എന്നിവയില്‍ വേണ്ടത്ര വൈദഗ്ധ്യമുള്ളവരെ ലഭിക്കുന്നതിനു പ്രയാസമുണ്ട്. തൊഴില്‍ ഉത്തേജന പരിപാടികളുടെ ലളിതവല്‍ക്കരണം തൊഴില്‍ സൃഷ്ടിക്കുന്നതിനു ഗണ്യമായ സംഭാവനകള്‍ നല്‍കും.

ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്കായി കൂടുതല്‍ മുതല്‍മുടക്കിനു പ്രോത്സാഹനം നല്‍കണം. ചരക്കു സേവന നികുതിയുടെ ഊരാക്കുടുക്കുകളില്‍നിന്ന് ഈ മേഖലയെ മോചിപ്പിക്കുകയാണെങ്കില്‍ ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും വലിയതോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും സഹായമാകും.

കുറച്ചു കാലമായി ചില്ലറ വ്യാപാരമേഖല ഡിമാന്‍ഡിലെ കുറവു കാരണം മാന്ദ്യം ബാധിച്ച നിലയിലാണ്. ഇവയെ രക്ഷിക്കുന്നതിനു സര്‍ക്കാര്‍ ഭാഗത്തുനിന്നു നടപടിയുണ്ടാവണം.

കാര്‍ഷികമേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന 17ശതമാനത്തോളമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മേഖലയെ ആശ്രയിച്ചാണ് 45 ശതമാനത്തോളം ജനങ്ങള്‍ ജീവിക്കുന്നത്. ഈ മേഖലയുടെ വളര്‍ച്ചയ്ക്കായി ബജറ്റില്‍ കാര്യമായ ഇടപെടല്‍ ആവശ്യമാണ്. കുറഞ്ഞ പലിശയ്ക്ക് ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കുക, നികുതികള്‍ കുറയ്ക്കുക, ചെറുകിട കര്‍ഷകര്‍ക്കു കിസാന്‍ സമ്മാന്‍ പദ്ധതിവഴി നല്‍കുന്ന തുക ഇന്നുള്ള 6,000 രൂപയില്‍നിന്നു 12,000 രൂപയായി ഉയര്‍ത്തുക, കര്‍ഷകര്‍ക്കു പ്രീമിയമില്ലാത്ത വിള ഇന്‍ഷുറന്‍സ് പ്രധാനമന്ത്രി ഫസ്സല്‍ ബീമയോജന വഴി നടപ്പിലാക്കുക. കാര്‍ഷിക നിവേശങ്ങളെജിഎസ്ടിയില്‍നിന്ന് ഒഴിവാക്കുക. ഇതൊക്കെ കാര്‍ഷികവിളകളുടെ ഉല്‍പാദനം കൂടുന്നതിനും ഇറക്കുമതിയിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനും വഴിയൊരുക്കും. 

നെല്ല് കൃഷി ചെയ്യുന്നവര്‍ക്ക് വിതച്ച് മൂന്ന് മുതല്‍ നാല് മാസത്തിനുളളില്‍ കൊയ്യാന്‍ സാധിക്കും. ഇരുപ്പൂ കൃഷി ചെയ്യുന്ന സ്ഥലങ്ങളാണ് കേരളത്തില്‍ അധികവുമുളളത്. മൂന്നു വട്ടം വിത്തിറക്കുന്ന സ്ഥലങ്ങളും ഉണ്ട്. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ മൂന്ന് കാലങ്ങളിലാണ് നെല്‍ കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. മഴയെ ആശ്രയിച്ചും ജലസേചനത്തെ ആശ്രയിച്ചുമാണ് പ്രധാനമായും കൃഷി. പുഞ്ചപാടം, കോള്‍പാടം തുടങ്ങിയവിടങ്ങളില്‍ മഴക്കാലത്ത് വെളളം കെട്ടി നില്‍ക്കും. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവിടങ്ങളില്‍ നെല്ല് നടുന്നത്. സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ കരപ്രദേശങ്ങളിലും കൃഷി ചെയ്യുന്നു. പാലക്കാടന്‍ ഭാഗങ്ങളില്‍ വെളളം മൂടി നില്‍ക്കാത്ത സ്ഥലങ്ങളില്‍ ഒന്നാം വിളയും രണ്ടാം വിളയുമായി കൃഷി ഇറക്കുകയാണ് ചെയ്യുന്നത്. ജൂണില്‍ ഒന്നാം വിളയും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടാം വിളയും ഇറക്കുകയാണ് പതിവ്.

കാലാവസ്ഥാ വ്യതിയാനം

മൂന്ന് തരത്തില്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാലാണ് ക്ലെയിമിന് അര്‍ഹതയുളളതായി കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്. ചൂട്, മഴ, കാറ്റ് എന്നിങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് കൂടിയാലും കുറഞ്ഞാലും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാവുന്നതാണ്. ഉദാഹരണമായി ചൂട് കൂടിയായും ചൂട് കുറഞ്ഞാലും ഉല്‍പ്പാദനത്തെ ബാധിക്കും എന്ന തരത്തിലാണ് ക്ലെയിം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ശരാശരിയില്‍ കാലാവസ്ഥ പോകുകയാണെങ്കില്‍ ക്ലെയിം ലഭിക്കില്ല. ശരാശരിയില്‍ നിന്ന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോഴാണ് കര്‍ഷകര്‍ക്ക് ക്ലെയിം കിട്ടുക.

170 ഓളം കേന്ദ്രങ്ങളിലായാണ് കേരളത്തില്‍ കാലാവസ്ഥയുടെ തോത് അളക്കുന്നത്. ഏകദേശം 30 കിലോമീറ്റര്‍ ചുറ്റളവിലെ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തുന്നത്. കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇവരുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് ക്ലെയിമുകള്‍ തീര്‍പ്പാക്കുക. മൈക്രോ ലെവലില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയണമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ കാലയളവില്‍ 7,336 കോടി രൂപ ഇന്‍ഷുറന്‍സ് ചെയ്തിരുന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 7,224 കോടി രൂപയുടെ പ്രീമിയമാണ് 2024 ല്‍ കിട്ടിയിരിക്കുന്നത്. 1.52 ശതമാനത്തിന്റെ കുറവാണ് കാര്‍ഷിക ഇന്‍ഷുറന്‍സില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖല വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഈ വളര്‍ച്ച പ്രതിഫലിക്കാത്തതിനുളള കാരണങ്ങളില്‍ ഒന്ന് സമയബന്ധിതമായി ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ പറ്റാത്ത സാഹചര്യം കൂടിയാണ്.

ഇന്‍ഷുര്‍ ചെയ്യുന്നതിന് മടുപ്പ്

ഇന്‍ഷുര്‍ ചെയ്യുന്നത് എന്തിനാണ് എന്ന വികാരവും കര്‍ഷകര്‍ പങ്കുവെക്കുന്നു. പല ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ക്കും എന്റോള്‍മെന്റ് കുറഞ്ഞിരിക്കുകയാണ്. ക്ലെയിം സംബന്ധിച്ച് കൃഷി വകുപ്പിലേക്കോ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലേക്കോ വിളിച്ചാല്‍ നല്ല പ്രതികരണമല്ല കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. നെല്ല്, വാഴ, തെങ്ങ് തുടങ്ങിയവ കൃഷി ചെയ്യുന്ന തൃശൂര്‍ പഴയന്നൂരിലെ കര്‍ഷകനായ മുരളി തനിക്ക് കഴിഞ്ഞ നാല് തവണത്തെ ക്ലെയിം നല്‍കിയിട്ടില്ലെന്ന് പറയുന്നു.

നെല്ല് സംഭരണം, വൈദ്യുതി സബ്‌സിഡി തുടങ്ങിയ പല പ്രതിസന്ധികളില്‍ ഉഴലുന്ന കര്‍ഷകരെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സമയബന്ധിതമായി ലഭിക്കാത്ത അവസ്ഥ കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്കും പരാധീനതകളിലേക്കുമാണ് തളളി വിടുന്നത്. ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഇന്‍ഷുറന്‍സിലടക്കം ഉദാരവും പ്രോത്സാഹജനകവുമായ നടപടികളാണ് കര്‍ഷക സമൂഹം പ്രതീക്ഷിക്കുന്നത്.

രസകരമായ അവതരണം

ഇന്ത്യന്‍ സംസ്‌കാരത്തില്‍ പുതിയ കാര്യങ്ങള്‍ മധുരം നല്‍കിയാണ് ആഘോഷിക്കാറുള്ളത്. കേന്ദ്ര ധനമന്ത്രാലയം ബജറ്റിനോട് അനുബന്ധിച്ച് നടത്തുന്ന ഒരു ചടങ്ങാണ് 'ഒമഹംമ ഇലൃലാീി്യ'. പാര്‍ലമെന്റില്‍ ബജറ്റ് അവതരണം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ചടങ്ങ് നടത്തുക. ബജറ്റുമായി ബന്ധപ്പെട്ട് വിവിധ രേഖകള്‍ അച്ചടിക്കുന്ന പ്രക്രിയയുടെ ഔദ്യോഗികമായ തുടക്കമാണ് 'ഒമഹംമ ഇലൃലാീി്യ'. ധനമന്ത്രി ആതിഥേയത്വം വഹിക്കുകയും, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും ചെയ്യുന്ന ഈ ചടങ്ങിന് നിരവധി മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിശാലമായ ബജറ്റ് രൂപീകരണ പ്രക്രിയയില്‍ പ്രധാന സ്ഥാനമാണുള്ളത്
കേന്ദ്ര ബജറ്റ് അവരണത്തിന് 9-10 ദിവസങ്ങള്‍ക്ക് മുമ്പ് ഈ ചടങ്ങ് നടത്താറുണ്ട്. ഈ വര്‍ഷത്തെ ഹല്‍ഹ സെര്‍മണി കഴിഞ്ഞ വെള്ളിയാഴ്ച്ച, ജനുവരി 24ാം തിയ്യതിയാണ് നടന്നത്. ലോക്‌സഭയില്‍ ബജറ്റ് അവതരണം നടത്തുന്നതിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും, മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

തയ്യാറാക്കിയ ബജറ്റ് ലോക്ക്-ഇന്‍ ചെയ്യുക എന്ന സൂചനയും ഈ ചടങ്ങിലുണ്ട്. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നതു വരെ ബജറ്റ് വിവരങ്ങള്‍ ചോരാതിരിക്കാനാണിത്. രേഖകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബജറ്റിന് മുമ്പുള്ള 9-10 ദിവസങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ലോക്കിലുള്ള ബേസ്‌മെന്റ് ഒരു കോട്ടയായി മാറും.

ബജറ്റ് രേഖകളുടെ പ്രിന്റിങ് നടക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഒറ്റപ്പെട്ട് താമസിക്കേണ്ടതായിട്ടുണ്ട്. അവരുടെ കുടുംബം അടക്കം പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടും. എന്തെങ്കിലും അടിയന്തര ആവശ്യമുണ്ടെങ്കില്‍ ഒരു പ്രത്യേക നമ്പറിലേക്ക് സന്ദേശമയയ്ക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കും. അതേ സമയം നേരിട്ടുള്ള ആശയ വിനിമയം അനുവദനീയമല്ല. ലോക്സഭയില്‍ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് ഇങ്ങോട്ടു പ്രവേശനവും അനുവദിച്ചിട്ടില്ല.

1950 ല്‍, ധനമന്ത്രി ജോണ്‍ മത്തായിയുടെ കാലത്ത് കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ ഉണ്ടായ ഒരു ബജറ്റ് ചോര്‍ച്ചയാണ് ഇത്തരം കര്‍ശന നടപടികളിലേയക്കു വഴിവച്ചത്. അന്ന് രാഷ്ട്രപതി ഭവനില്‍ അച്ചടി പ്രക്രിയയ്ക്കിടെ ബജറ്റിന്റെ ഒരു ഭാഗം ചോര്‍ന്നു. ഇതേത്തുടര്‍ന്ന് അച്ചടി മിന്റോ റോഡിലെ സര്‍ക്കാര്‍ പ്രസിലേക്ക് മാറ്റി. 1980 മുതല്‍, ഡല്‍ഹിയിലെ സെക്രട്ടേറിയറ്റ് ബില്‍ഡിംഗിലെ നോര്‍ത്ത് ബ്ലോക്ക് ബേസ്‌മെന്റ് ബജറ്റ് അച്ചടിക്കുന്നതിനുള്ള സ്ഥിരം സ്ഥലമായി മാറി. 

union budget