ബജറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

1977-ലെ ധനമന്ത്രി ഹിരുഭായ് മുല്‍ജിഭായ് പട്ടേലിന്റെ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചെറിയ ബജറ്റ്. വെറും 800 വാക്കുകള്‍ മാത്രം ഒതുങ്ങിയതായിരുന്നു ഈ ബജറ്റ്.

author-image
Biju
New Update
rsgt

NIrmala Sitaraman

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പിറക്കുന്നത് പുതുചരിത്രം. രാജ്യത്ത് ആദ്യമായി എട്ട് ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ആദ്യ ധനമന്ത്രിയായി നിര്‍മലാ സീതാരാമന്‍ മാറും. 2025-26 ലെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

തുടര്‍ച്ചയായി ആറ് ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ മുന്‍ റെക്കോഡ് കഴിഞ്ഞ തവണ നിര്‍മലാ സീതാരാമന്‍ മറികടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ മൂന്നാം ടേമിലെ രണ്ടാമത്തെ സമ്പൂര്‍ണ സാമ്പത്തിക ബജറ്റായിരിക്കും ഈ കേന്ദ്ര ബജറ്റ്. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ് ആയിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍, ചെലവ്, വരുമാനം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ബജറ്റില്‍ ഉണ്ടാകും.

ആദ്യ ബജറ്റ്?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് 1947 നവംബര്‍ 26 ന് രാജ്യത്തിന്റെ ആദ്യത്തെ ധനമന്ത്രി ആര്‍.കെ. ഷണ്‍മുഖം ചെട്ടി അവതരിപ്പിച്ചു.

ആരാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?

    മുന്‍ ധനമന്ത്രി മൊറാര്‍ജി ദേശായിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 10 തവണയാണ് മൊറാര്‍ജി ദേശായി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 1959 മുതല്‍ 1963 വരെയും, 1967 മുതല്‍ 1969 വരെയും അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണ് ഇദ്ദേഹം 10 ബജറ്റുകള്‍ അവതരിപ്പിച്ചത്.
    ഏറ്റവും കൂടുതല്‍ കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച രണ്ടാമത്തെ വ്യക്തി എന്ന റെക്കോഡ് പി ചിദംബരത്തിനാണ്. ആകെ ഒമ്പത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്.
    8 ബജറ്റുകള്‍ അവതരിപ്പിച്ച പ്രണബ് മുഖര്‍ജിയാണ് മൂന്നാമതുള്ളത്. ഫെബ്രുവരി ഒന്നിന് തന്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ നിര്‍മലാ സീതാരാമന്‍ പ്രണബ് മുഖര്‍ജിയുടെ റെക്കോഡിനൊപ്പമെത്തും.

ആരാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്?

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്. 2020 കേന്ദ്ര ബജറ്റ് അവതരപ്പിച്ചപ്പോള്‍ ആയിരുന്നു റെക്കോഡ് പിറന്നത്. അന്നത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1:40 വരെ നീണ്ടുനിന്നു, അതായത് രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ എടുത്ത സമയം. ഈ പ്രാവശ്യത്തെ ബജറ്റ് ഈ റെക്കോഡ് തകര്‍ക്കുമോ എന്നതും കണ്ടറിയാം.

ഏറ്റവും ചെറിയ ബജറ്റ്?

1977-ലെ ധനമന്ത്രി ഹിരുഭായ് മുല്‍ജിഭായ് പട്ടേലിന്റെ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചെറിയ ബജറ്റ്. വെറും 800 വാക്കുകള്‍ മാത്രം ഒതുങ്ങിയതായിരുന്നു ഈ ബജറ്റ്.

ബജറ്റിന്റെ സമയം?

ഫെബ്രുവരിയിലെ അവസാന ദിവസം വൈകുന്നേരം 5 മണിക്കാണ് പണ്ട് ബജറ്റ് അവതരിപ്പിച്ചിരുന്നത്. 1999 ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ അന്നത്തെ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. അതിനുശേഷം രാവിലെ 11 മണിക്കാണ് ബജറ്റുകള്‍ അവതരിപ്പിക്കുന്നത്.

 

nirmala sitharaman