/kalakaumudi/media/media_files/2025/02/01/FJ9HGohGUjJwEDx6lol0.jpg)
Nitish Kumar and Narendramodi
ന്യൂഡല്‍ഹി്: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ ഏറ്റവും ഗുണം ലഭിച്ചിരിക്കുന്ന സംസ്ഥാനം ബീഹാറാണ്. ഈ വര്‍ഷാവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്തിന് വാരിക്കോരി കൊടുക്കാന്‍ ധനമന്ത്രി മറന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജെഡിയുവിന് ഭൂരിപക്ഷം കുറഞ്ഞതിനെത്തുടര്‍ന്ന് ജെഡിയു ബിജെപിക്ക് നല്‍കിയ നിര്‍ണായക പിന്തുണയുടെ പശ്ചാത്തലത്തില്‍ കൂടി ബീഹാറിലേക്കുള്ള വാഗ്ദാനങ്ങള്‍ കാണേണ്ടതുണ്ട്.
ബീഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന് തുടര്‍ച്ചയായ എട്ടാം ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഈ ബോര്‍ഡ് മഖാന കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ വിവിധ പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടാന്‍ സഹായിക്കും. ഈ നീക്കം വടക്കന്‍ ബീഹാറിലെ കര്‍ഷകരെ സഹായിക്കും. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബീഹാറിലെ പ്രത്യേകതരം താമരവിത്ത്. മഖാനയുടെ ഉല്‍പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോര്‍ഡിന്റെ ലക്ഷ്യം. ധനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ വലിയ കരഘോഷത്തോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്.
സിവില്‍ ഏവിയേഷന്‍ മുന്നേറ്റത്തിന്റെ ഭാഗമായി ബീഹാറിലും ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി സീതാരാമന്‍ അറിയിച്ചു. പട്ന വിമാനത്താവളം നവീകരിക്കും. ബിഹ്ടയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കും.
മിഥിലാഞ്ചല്‍ മേഖലയില്‍ കനാല്‍ പദ്ധതിയും അവര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പട്‌നയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പട്ന ഐഐടിക്ക് പുതിയ ഹോസ്റ്റല്‍. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉള്‍ക്കൊള്ളാവുന്ന വിദ്യാര്‍ഥികഴളുടെ എണ്ണം വര്‍ധിപ്പിക്കും.
ബിഹാറില്‍ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഓന്‍ട്രപ്രനര്‍ഷിപ് ആന്‍ഡ് മാനേജ്മെന്റും സ്ഥാപിക്കും. ബീഹാറിന് 13000 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഷ്ട്രീയ ഭിന്നതകള്‍ക്കിടയില്‍ നിരവധി അട്ടിമറികള്‍ നടത്തിയെങ്കിലും മുഖ്യമന്ത്രിക്കസേരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ നിതീഷ് കുമാര്‍ മറ്റൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഭരണകക്ഷിയായ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍ ഇപ്പോള്‍ ലാഭവിഹിതം കൊയ്യുന്നത് നിതീഷ് കുമാറാണ്.
അതുകൊണ്ടുതന്നെ ബീഹാറിനുള്ള ബിഗ് ബജറ്റ് മ്മാനങ്ങള്‍ പ്രതിപക്ഷത്തിന്റെ രൂക്ഷപ്രതികരണത്തിന് കാരണമായി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ബീഹാറിനുള്ള കേന്ദ്രത്തിന്റെ മുന്നേറ്റം സ്വാഭാവികമാണെന്നും എന്നാല്‍ ആന്ധ്രാപ്രദേശിനെ ക്രൂരമായി അവഗണിച്ചത് എന്തുകൊണ്ടാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ചോദിച്ചു.
എന്‍ഡിഎയുടെ മറ്റൊരു സ്തംഭമായ ആന്ധ്രാപ്രദേശിനെ ഇത്ര ക്രൂരമായി അവഗണിക്കുന്നത് എന്തുകൊണ്ടെന്നും ജയറാം രമേഷ് ചോദിച്ചു.