എഥനോള്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി

2025ല്‍ 20% എഥനോള്‍ എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ രാജ്യത്തെ മൊത്തം എത്തനോള്‍ ഉല്‍പാദന ശേഷി 1,589 കോടി ലിറ്ററാണ്.

author-image
Prana
New Update
oil

എഥനോള്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി. തീരുമാനം കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാവും. പെട്രോളില്‍ ലയിപ്പിക്കുന്ന ജൈവ ഇന്ധനമായ എഥനോളിന്റെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം കരിമ്പ് കര്‍ഷകരെ തുണയ്ക്കും. നിലവില്‍ 10% വരെ എഥനോള്‍ പെട്രോളില്‍ ചേര്‍ക്കാന്‍ അനുവാദമുണ്ട്. ഇതോടെ വിവിധ എണ്ണക്കമ്പനികള്‍ വാങ്ങുന്ന എഥനോളിന്റെ വിലയില്‍ ഫെബ്രുവരി മുതല്‍ മാറ്റമുണ്ടാകും.
കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ്, സി-ഹെവി മൊളാസസ് എന്നിവയുടെ ഉപഉല്‍പ്പന്നമാണ എഥനോള്‍. അതിനാല്‍ ഇവയുടെ വിലയും പരിഷ്‌കരിക്കും. 2019 ഏപ്രില്‍ മുതല്‍ ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലൊഴികെ എഥനോള്‍ കലര്‍ത്തിയ പെട്രോളാണ് വില്‍ക്കുന്നത്. മലിനീകരണം കുറയ്ക്കാനുദ്ദേശിച്ചാണിത്. ഒരു ലീറ്ററില്‍ 10% എഥനോള്‍ കലര്‍ത്തിയാലും അതിനും പെട്രോളിന്റെ നികുതി തന്നെയാണ് ഈടാക്കുന്നത്. 2025ല്‍ 20% എഥനോള്‍ എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ രാജ്യത്തെ മൊത്തം എത്തനോള്‍ ഉല്‍പാദന ശേഷി 1,589 കോടി ലിറ്ററാണ്.

cabinet