വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ശുക്രദൗത്യം(വീനസ് ഓർബിറ്റർ മിഷൻ), ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രനിൽനിന്നും തിരികെ ഭൂമിയിലേക്ക് എത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കാനാണു ചന്ദ്രയാൻ 4 ലക്ഷ്യമിടുന്നത്. ചന്ദ്രനിൽനിന്ന് സാംപിളുകള്‍ ശേഖരിക്കുകയും ചെയ്യും.36 മാസത്തിനുള്ളിൽ ചന്ദ്രയാൻ 4ന്റെ വിക്ഷേപണം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 2104.06 കോടി രൂപയാണ് ചന്ദ്രയാൻ 4 പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. ‘‘ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുകയെന്നാണ് അടുത്ത നടപടി. ഇതിലേക്കുള്ള ചുവടുവയ്പ്പിന് അംഗീകാരം ലഭിച്ചു.’’– കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ശുക്രദൗത്യം(വീനസ് ഓർബിറ്റർ മിഷൻ), ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ.
New Update
00:00
/ 00:00