മധുര, കോയമ്പത്തൂര്‍ മെട്രോ റെയില്‍ പദ്ധതികള്‍ നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍

തമിഴ്‌നാട് മെട്രോ റെയില്‍ പദ്ധതി ആവശ്യപ്പെടുന്ന രണ്ട് നഗരങ്ങളിലും ജനസാന്ദ്രത കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 20 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രമേ മെട്രോ സംവിധാനങ്ങള്‍ അനുവദിക്കൂ എന്നാണ് 2017 ലെ മെട്രോ റെയില്‍ നയം

author-image
Biju
New Update
metro

ന്യൂഡല്‍ഹി : റെയില്‍ പദ്ധതികളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും തിരിച്ചടി. മധുരയിലും കോയമ്പത്തൂരിലും മെട്രോ റെയില്‍ പദ്ധതികള്‍ക്കായുള്ള തമിഴ്നാടിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. 2017 ലെ മെട്രോ റെയില്‍ നയത്തിന് കീഴിലുള്ള ജനസംഖ്യാ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി ഭവന, നഗരകാര്യ മന്ത്രാലയം ആണ് തമിഴ്‌നാടിന്റെ ആവശ്യം നിരസിച്ചത്.

തമിഴ്‌നാട് മെട്രോ റെയില്‍ പദ്ധതി ആവശ്യപ്പെടുന്ന രണ്ട് നഗരങ്ങളിലും ജനസാന്ദ്രത കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 20 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് മാത്രമേ മെട്രോ സംവിധാനങ്ങള്‍ അനുവദിക്കൂ എന്നാണ് 2017 ലെ മെട്രോ റെയില്‍ നയം. മതിയായ യാത്രക്കാരുടെ എണ്ണം, സാമ്പത്തിക സ്ഥിരത, ദീര്‍ഘകാല പ്രവര്‍ത്തനം എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.

2011 ലെ സെന്‍സസ് പ്രകാരം, കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 15.84 ലക്ഷം ജനസംഖ്യയുണ്ടായിരുന്നു, അതേസമയം ലോക്കല്‍ പ്ലാനിംഗ് അതോറിറ്റി ഏരിയയില്‍ 23.5 ലക്ഷം ജനസംഖ്യയുണ്ടായിരുന്നു. മധുരയില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ജനസംഖ്യ 10.20 ലക്ഷവും നഗര ജനസംഖ്യ 14.7 ലക്ഷവുമാണ്. മധുരയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഓപ്ഷന്‍ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ബിആര്‍ടിഎസ്) ആണെന്നാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.