രാജ്യസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നും മത്സരിക്കും

കുര്യനെ കൂടാതെ അസമിൽ നിന്നും രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറിൽ നിന്നും മന്നൻ കുമാർ മിശ്രയും ഹരിയാനയിൽ നിന്നും കിരൺ ചൗധരിയും മത്സരിക്കും.

author-image
Anagha Rajeev
New Update
george kurian
Listen to this article
0.75x1x1.5x
00:00/ 00:00

രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ മത്സരിക്കും. ഒഴിവുവന്ന എല്ലാ രാജ്യസഭാ സീറ്റുകളിലേക്കും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

കുര്യനെ കൂടാതെ അസമിൽ നിന്നും രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറിൽ നിന്നും മന്നൻ കുമാർ മിശ്രയും ഹരിയാനയിൽ നിന്നും കിരൺ ചൗധരിയും മത്സരിക്കും. മഹാരാഷ്ട്രയിൽ നിന്നും ധൈര്യശീൽ പാട്ടീലും ഒഡീഷയിൽ നിന്നും മമത മോഹാനതയും രാജസ്ഥാനിൽ നിന്നും സർദാർ രാവനീത് സിങ് ബിട്ടുവും ത്രിപുരയിൽ നിന്നും രാജിബ് ബട്ടാചാര്യയും മത്സരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു.

rajya sabha election george kurien