കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ അന്തരിച്ചു

ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു.

author-image
anumol ps
New Update
ss

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, അമ്മ മാധവി രാജെ സിന്ധ്യ

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡല്‍ഹി:  കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമായ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ബുധനാഴ്ച രാവിലെ 9.28ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇതിനിടെയായിരുന്നു മരണം.  

നേപ്പാളിലെ രാജകുടുംബാംഗമാണ് മാധവി. മധ്യപ്രദേശിലെ ഗ്വാളിയാറിലെ വസതിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്നു മാധവി, സിന്ധ്യ കന്യ വിദ്യാലയത്തിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ചെയര്‍പഴ്‌സണായിരുന്നു.

 

Jyotiraditya Scindia mother passed away