union minister kiren rijiju refers waqf bill to joint parliament committee
ന്യൂഡൽഹി: ലോക്സഭയിൽ വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ആരുടെയെങ്കിലുമൊക്കെ അവകാശങ്ങൾ തട്ടിയെടുക്കാനല്ല. ഒരിക്കലും നീതി ലഭിക്കാതെ പോയ മുസ്ലീം സഹോദരങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് പുതിയ ബില്ലിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
നീതി ലഭിക്കാതെ പോയവരുടെ അവകാശങ്ങൾക്കായി പോരാടുക തന്നെ ചെയ്യും. സ്വാതന്ത്ര്യത്തിനു ശേഷം ഒന്നിലധികം തവണ ഭേദഗതി വരുത്തിയിരുന്നെങ്കിലും ആവശ്യമായ ഭേദ​ഗതി ഇതുവരെ സംഭവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും മതസംഘടനയുടെ സ്വാതന്ത്ര്യം എടുത്തുകളയാനല്ല, മറിച്ച് ഒരിക്കലും അവകാശങ്ങൾ ലഭിക്കാത്തവർക്ക് നീതി ലഭ്യമാക്കാനുള്ളതാണ് വഖഫ് ഭേദ​ഗതി ബിൽ 2024 എന്നും ലോക്സഭയിൽ അദ്ദേഹം വ്യക്തമാക്കി.സ്വാതന്ത്ര്യത്തിനു ശേഷം ഒന്നിലധികം തവണ ഭേദഗതി വരുത്തിയിരുന്നെങ്കിലും ആവശ്യമായ ഭേദ​ഗതി ഇതുവരെ സംഭവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വർഷമായി ഈ ബില്ലിന്റെ പണിപ്പുരയിലായിരുന്നു കേന്ദ്ര സർക്കാർ. വഖഫ് സ്വത്ത് കയ്യടക്കുന്ന മാഫിയ ഭരണം ഇനിയും അനുവദിക്കാനാകില്ല. വഖഫ് സ്വത്തുക്കൾ സ്ത്രീകൾക്കും മുസ്ലീം വിഭാഗത്തിലെ ന്യൂനപക്ഷങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്. മുൻ കാലങ്ങളിലെ പിഴവുകൾ തിരുത്താനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള ബില്ലാണിത്. ഈ ബിൽ ഒരിക്കലും ഭരണഘടനയേയോ മതസ്വാതന്ത്ര്യത്തെയോ ചോദ്യം ചെയ്യുന്നില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്താണ് ബിൽ കൊണ്ടുവരുന്നത്. നീതി ലഭ്യമാകാത്ത മുസ്ലീം സഹോദരങ്ങൾക്ക് പുതിയ ബില്ലിലൂടെ നീതി ഉറപ്പാക്കുമെന്നും കിരൺ റിജിജു പറഞ്ഞു.