മൂന്ന് വര്‍ഷത്തിനുള്ളില്‍ ജൈവ ഉല്‍പ്പന്ന കയറ്റുമതി 20,000 കോടി രൂപയിലെത്തുമെന്ന് കേന്ദ്ര മന്ത്രി പയൂഷ് ഗോയല്‍. നിലവിലുള്ളതിനേക്കാള്‍ മൂന്നു മടങ്ങ് വര്‍ധനയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ജൈവ ഉല്‍പന്നങ്ങളുടെ കയറ്റുമതി നിലവില്‍ 5,000 മുതല്‍ 6,000 കോടി രൂപയില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയായി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യാഴാഴ്ച പറഞ്ഞു.
ഗോയല്‍ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്റെ എട്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൈവ ഉല്‍പന്ന മാനദണ്ഡങ്ങളില്‍ വ്യക്തതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നത്. സഹകരണ മേഖല, കാര്‍ഷിക മേഖല, വ്യാപാര മേഖല എന്നിവ ഭാവിയില്‍ ജൈവ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും പിയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.
ജൈവ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആഗോള ഡിമാന്‍ഡ് 1 ലക്ഷം കോടി രൂപയോളമാണ്. വരും വര്‍ഷങ്ങളില്‍ ഇത് 10 ലക്ഷം കോടി രൂപയായി വളരുമെന്നും ഗോയല്‍ പറഞ്ഞു. കൂടാതെ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പരിഹാരങ്ങള്‍ നടപ്പിലാക്കാന്‍ മന്ത്രി സ്റ്റാര്‍ട്ടപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൈവ ഉല്‍പ്പന്ന കയറ്റുമതി 20,000 കോടി രൂപയിലെത്തുമെന്ന് കേന്ദ്രമന്ത്രി
ജൈവ ഉല്‍പന്നങ്ങളുടെ കയറ്റുമതി നിലവില്‍ 5,000 മുതല്‍ 6,000 കോടി രൂപയില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയായി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യാഴാഴ്ച പറഞ്ഞു.
New Update