/kalakaumudi/media/media_files/2024/12/11/3xBDSDMkSgDQefO5fVhI.jpg)
റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്. അതേസമയം, റെയില്‍വേ സ്വകാര്യവത്കരണം സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചു വ്യക്തമാക്കി. റെയില്‍വേ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. റെയില്‍വേ സ്വകാര്യവത്ക്കരിക്കുമെന്ന രൂപത്തിലുള്ള നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റെയില്‍വേയിലെ അംഗങ്ങളുടെ എണ്ണം, യോഗ്യത, അനുഭവസമ്പത്ത്, സേവന നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടെ റെയില്‍വേ ബോര്‍ഡിന്റെ ഘടന നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ചേര്‍ക്കുന്നതിനാണ് ബില്‍ ഭേദഗതി ചെയ്തത്. റെയില്‍വേ ബോര്‍ഡിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും അധികാര സ്വാതന്ത്ര്യവും വര്‍ധിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.