12.കെജ്‌രിവാളിന്റെ അറസ്റ്റ്; 'വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നു', ആശങ്ക അറിയിച്ച് യുഎന്നും

ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ- പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നുതായി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

author-image
Greeshma Rakesh
New Update
arvind kejriwals arres

united nations wades into row over delhi cm arvind kejriwals arrest by ed

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ.യുഎസിനും ജർമ്മനിയ്ക്കും പിന്നാലെയാണ് ആശങ്ക രേഖപ്പെടുത്ത് യുഎന്നും രം​ഗത്തുവന്നിരിക്കുന്നത്.ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ- പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നുതായി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

"ഇന്ത്യയിലും, തിരഞ്ഞെടുപ്പ് നടക്കുന്ന ഏതു രാജ്യത്തും ജനങ്ങളുടെ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും,സ്വതന്ത്രമായ വോട്ട് ചെയ്യാനാകുമെന്നും  ഞങ്ങൾ  പ്രതീക്ഷിക്കുന്നു.'' ദുജാറിക് പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൻ്റെയും പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെയും പശ്ചാത്തലത്തിൽ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ രാഷ്ട്രീയ അശാന്തിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ  കഴിഞ്ഞ ദിവസങ്ങളിൽ യുഎസും ജർമനിയും അടക്കം സമാനമായി പ്രതികരിച്ചിരുന്നു. കെജ്‌രിവാളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും സംഭവത്തിൽ ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടിക്കായി ഇന്ത്യൻ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു യുഎസിന്റെ പ്രതികരണം.

എന്നാൽ യുഎസിന്റെ പ്രതികരണത്തെ വിമർശിച്ചും അതൃപ്തി അറിയിച്ചും ഇന്ത്യ രം​ഗത്തെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎസ് മുതിർന്ന നയതന്ത്രജ്ഞയെ വിളിച്ച് വരുത്തി ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചു എന്നാൽ വിഷയത്തിലെ നിലപാട് വീണ്ടും അമേരിക്ക ആവർത്തിച്ചു.അതെസമയം ആരോപണങ്ങൾ നേരിടുന്ന മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ ആം ആദ്മി പാർട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ജർമനിയുടെ വിദേശകാര്യ ഓഫീസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ഈ കേസിൽ പ്രയോഗിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും ജർമൻ സർക്കാർ വക്താവ് ചൂണ്ടിക്കാട്ടി. എന്നാൽ വിദേശകാര്യ വക്താവിന്റെ പരാമർശം ആഭ്യന്തര കാര്യങ്ങളിലെ നഗ്നമായ ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ജർമൻ പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു.

 

arvind kejriwal Enforcement directrorate united nations