/kalakaumudi/media/media_files/2025/09/18/modiji-2025-09-18-15-50-46.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന മാ വന്ദേ എന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ മോദിയായി വേഷമിടുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെയാണ് ഇക്കാര്യം ഉണ്ണിമുകുന്ദൻ വെളിപ്പെടുത്തിയത്.
മോദിയുടെ കുട്ടിക്കാലം മുതൽ പ്രധാനമന്ത്രിയാകുന്നതുവരെയുള്ള ജീവിതമാണ് സിനിമയുടെ പ്രമേയം. മോദിക്ക് എക്കാലവും പ്രചോദനമായ അമ്മ ഹീരാബെന്നുമായുള്ള ബന്ധവും ചിത്രത്തിൽഎടുത്തു കാട്ടുന്നുണ്ട്.
ഉണ്ണിമുകുന്ദൻ അഹമ്മദാബാദിൽ കുട്ടിക്കാലം ചെലവഴിച്ച കാലത്ത് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ചെറുപ്പം മുതൽ ആരാധിക്കുന്ന വ്യക്തിയായി അഭിനയിക്കുന്നതിലെ സന്തോഷവും ഉണ്ണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. തെലുങ്കു സംവിധായകൻ സി.എച്ച്.ക്രാന്തി കുമാറാണ് സംവിധായകൻ. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്‌ളീഷിലും ചിത്രം റിലീസ് ചെയ്യും.