യോഗ്യതയില്ലാത്ത പൈലറ്റുമാർ: എയർ ഇന്ത്യയ്ക്ക് 90 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 10ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡിജിസിഎ നടപടിയെടുത്തത്.

author-image
Vishnupriya
New Update
airindia
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി:  യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിനു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപയുടെ പിഴ ചുമത്തി. ഇതു കൂടാതെ വീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാഥൂർ, ട്രെയിനിങ് ഡയറക്ടർ മനീഷ് വാസവദ എന്നിവർക്കു യഥാക്രമം ആറു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

അതേസമയം, ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 10ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡിജിസിഎ നടപടിയെടുത്തത്.

dgca airindia express