up accident case
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. സീതാപൂരില്‍ നിന്ന് ഉത്തരാഖണ്ഡ് പൂര്‍ണഗിരിയിലേക്ക് പോവുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബസുമായി കൂട്ടിയിടിച്ച ട്രക്ക് ബസിന് മുകളിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. സംഭവത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഷാജഹാന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ ഖുതാര്‍ ഏരിയയിലെ ഗോല ബൈപാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ധാബയ്ക്ക് സമീപം ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. ധാബക്ക് പുറത്ത് പാര്‍ക്ക് ചെയ്തതായിരുന്നു ബസ്.മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുക്കാനായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.