തിരച്ചിലിനായി 10000രൂപ ആവശ്യപ്പെട്ട് മുങ്ങല്‍ വിദഗ്ധര്‍; UPയില്‍ ഒഴുക്കില്‍പ്പെട്ട ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല

പണമില്ലെന്ന് പറഞ്ഞതോടെ ഓൺലൈനായി പണം കൈമാറാനായിരുന്നു ആവശ്യം. പണം കൈമാറി അവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ ആദിത്യ ഒഴുക്കിൽപ്പെട്ടിരുന്നു എന്നും അവർ വ്യക്തമാക്കി.

author-image
Vishnupriya
New Update
ganga
Listen to this article
0.75x1x1.5x
00:00/ 00:00

ലഖ്നൗ: സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ​ഗം​ഗാ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തര്‍പ്രദേശിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആദിത്യ വർധൻ സിങ് ആണ്കാൺപുർ ജില്ലയിലെ ബിൽ​ഹൗ‍ർ ടൗണിൽ നനമൗ ഘട്ടില്‍ ഒഴുക്കിൽപ്പെട്ടത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താനായിട്ടില്ല.

അതേസമയം, പ്രദേശത്തെ മുങ്ങൾ വിദ​ഗ്ധർ ഉദ്യോ​ഗസ്ഥനെ രക്ഷിക്കാൻ നദിയിലേക്ക് ഇറങ്ങുന്നതിന് 10,000 രൂപ ആവശ്യപ്പെട്ടതായി ആദിത്യയുടെ സുഹൃത്തുക്കൾ ആരോപിച്ചു. പണം ലഭിക്കാതെ ഇറങ്ങില്ലെന്ന് അവർ പറഞ്ഞു. പണമില്ലെന്ന് പറഞ്ഞതോടെ ഓൺലൈനായി പണം കൈമാറാനായിരുന്നു ആവശ്യം. പണം കൈമാറി അവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ ആദിത്യ ഒഴുക്കിൽപ്പെട്ടിരുന്നു എന്നും അവർ വ്യക്തമാക്കി.

ആദിത്യ വർധനും സുഹൃത്തുക്കളും മുന്നറിയിപ്പ് മറികടന്ന് ചിത്രമെടുക്കാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. നീന്താൻ അറിയാമായിരുന്നിട്ടും ആദിത്യ ഒഴുക്കിൽപ്പെടുകയായിരുന്നു. മുങ്ങൽ വിദ​ഗ്ധർ സ്റ്റീമറിന് ആവശ്യമായ ഇന്ധനത്തിനായാണ് പണം ആവശ്യപ്പെട്ടത്. ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

UP ganga river