ന്യൂഡല്‍ഹി:പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ റാംപൂരില്‍ വ്യവസായി ഷഹ്‌സാദിനെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യ്ക്ക് വേണ്ടി അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തും ചാരവൃത്തിയും നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് മൊറാദാബാദില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് പ്രതിയായ ഷഹ്സാദിനെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും കൈമാറിയതായി് എസ്ടിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.ഷഹസാദ് വര്‍ഷങ്ങളായി പലതവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.അതിര്‍ത്തിയിലൂടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ കടത്തുകയും ചെയ്തിരുന്നു. ഐഎസ്ഐക്ക് വേണ്ടി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനുളള മറയായാണ് നിയമവിരുദ്ധമായ വ്യാപാരം നടത്തിയിരുന്നതെന്ന്് എസ്ടിഎഫ് പറഞ്ഞു.ഇന്ത്യയിലെ ഐഎസ്ഐ ഏജന്റുമാര്‍ക്ക് ഷഹസാദ് പണവും ഇന്ത്യന്‍ സിം കാര്‍ഡുകളും നല്‍കിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട് . രാംപൂര്‍ ജില്ലയില്‍ നിന്നും ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ആളുകളെ ഐഎസ്ഐക്ക് വേണ്ടി പാകിസ്ഥാനിലേക്ക് അയച്ചിരുന്നതായും എസ്ടിഎഫ് പറയുന്നു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഹരിയാന ആസ്ഥാനമായുള്ള ഒരു യൂട്യൂബര്‍ അറസ്റ്റിലായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഷഹസാദിന്റെ അറസ്റ്റ്.