/kalakaumudi/media/media_files/2025/04/13/L1qk9ZvIfWX5ZRfFrwH4.jpg)
ന്യൂഡല്‍ഹി: ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്ന യൂ പി ഐ ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ ആപ്പുകളുടെ സേവനങ്ങള്‍ തടസ്സപ്പെടുന്നത് പതിവായി മാറുന്നു. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് സംവിധാനം തകരാറിലായത്. ഇതോടെ നിരവധി ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് വിവരം. ഒരുപാടു പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു.
സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന എന്‍സിപിഐ യുപിഐ ഇടപാടില്‍ തടസ്സം വന്നത് സാങ്കേതിക തകരാറു മൂലമാണെന്നും, പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും അവര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
.