/kalakaumudi/media/media_files/2025/08/07/sanjay-malhothra-2025-08-07-17-06-25.jpg)
ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര
ന്യൂഡല്‍ഹി : യുപിഐ എക്കാലവും സൗജന്യമായിരിക്കുമെന്നു താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ സംവിധാനം നിലനിര്‍ത്തുന്നതിനു ചെലവുണ്ട് ആരെങ്കിലും അതുവഹിക്കണം. യുപിഐ സംവിധാനത്തിന്റെ സുസ്ഥിരതയ്ക്കു വേണ്ടി കൂട്ടായോ വ്യക്തികളുടെ തലത്തിലോ ഈ ചെലവു നടന്നുപോകേണ്ടതുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
പണമിടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡി ആര്‍) നിലവില്‍ വ്യക്തിഗത യു പിഐ ഇടപാടുകള്‍ക്ക് ഇല്ല. പകരം ഈ തുക സര്‍ക്കാര്‍ സബ്സിഡിയായി വഹിക്കുകയാണ്. ഇക്കാരണത്താല്‍ യുപിഐ ഇട പാട് സ്വീകരിക്കുന്നതിനു വ്യാപാരികള്‍ അധികചാര്‍ജ് നല്‍കേണ്ടതില്ല. സര്‍ക്കാര്‍ സബ്‌സിഡി പിന്‍വലിച്ചു വ്യാപാരികള്‍ക്കുമേല്‍ എംഡിആര്‍ ചുമത്തിയാല്‍ ഈ ബാധ്യത ക്രമേണ ഉപയോക്താക്കളിലേക്ക് എത്താനുളള സാധ്യതയുണ്ട്.