കേന്ദ്ര സായുധ സേനയുടെ ഭാ​ഗമാകാൻ അവസരം; ആകെ 506 ഒഴിവ്, ബിരുദധാരികൾക്ക്  അപേക്ഷിക്കാം

ബി എസ് എഫ് -186,സി ആർ പി എഫ് -120,സി ഐ എ സ് എഫ് -100,ഐ ടി ബി പി – 58,എസ് എസ് ബി – 42 എന്നിങ്ങനെയാണ് ഓരോ സേനയിലെയും ഒഴിവുകൾ. 

author-image
Greeshma Rakesh
Updated On
New Update
armed force

upsc armes force

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കേന്ദ്ര സായുധ സേനയുടെ ഭാ​ഗമാകാൻ അവസരം.കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി എ പി എഫ്) അസിസ്റ്റന്റ് കമാൻഡർ ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് യു.പി.എസ്.സി.നിലവിൽ 506 ഒഴിവുകളാണുള്ളത്.ബി എസ് എഫ് -186,സി ആർ പി എഫ് -120,സി ഐ എ സ് എഫ് -100,ഐ ടി ബി പി – 58,എസ് എസ് ബി – 42 എന്നിങ്ങനെയാണ് ഓരോ സേനയിലെയും ഒഴിവുകൾ. 

അതെസമയം വനിതകൾക്കും അവസരമുണ്ട്.ബിരുദധാരികൾക്ക് ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്.പരീക്ഷഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.ഓ​ഗസ്റ്റ് നാലിനാണ് പരീക്ഷ.2024 ഓഗസ്റ്റ് ഒന്നിന് 25 വയസ്സ് പൂർത്തിയായിരിക്കണം. എസ് സി, എസ്‌ ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 200 രൂപ ഓൺലൈനായോ എസ്ബിഐ ബ്രാഞ്ചുകൾ മുഖേന പണമായോ അടയ്‌ക്കണം.

രാജ്യത്ത് 47 കേന്ദ്രങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ‌ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പരീക്ഷ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് https://upsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മേയ് 14 വരെ അപേക്ഷിക്കാവുന്നതാണ്.

 

india UPSC ARMED FORCE