ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) ചെയർമാൻ മനോജ് സോണി രാജിവച്ചു. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്‌സി വിവാദങ്ങൾ നിൽക്കുന്നതിനിടെയാണ് ചെയർമാന്റെ രാജി.
2029 മെയ് വരെ മനോജ് സോണിക്കു കാലാവധിയുണ്ട്. മനോജ് സോണിയുടെ രാജി അംഗീകരിച്ചതായി ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ല.രണ്ടാഴ്ച മുമ്പു തന്നെ മനോജ് സോണി രാജിനൽകിയെന്നാണ് റിപ്പോർട്ട്. രാജി അംഗീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സോണി 2017 ജൂണിലാണ് യുപിഎസ്‌സി അംഗമായത്. കഴിഞ്ഞ ശവർഷം മെയിൽ ചെയർമാൻ ആയി നിയമിതനായി.