/kalakaumudi/media/media_files/2025/07/02/maharashtra-suicide-2025-07-02-12-29-30.png)
മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ അധ്യാപകന്‍ അപമാനിച്ചതില്‍ മനംനൊന്ത് പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യചെയ്തു.ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാത്തതിന് അധ്യാപകന്‍ ശകാരിച്ചപ്പോള്‍ സഹപാഠികള്‍ പരിഹസച്ചത് നാണക്കേടായി.കുട്ടിയുടെ ആത്മഹത്യകുറിപ്പ് കണ്ടെടുത്തു.മഹാരാഷ്ട്രയിലെ അമരാവതിയിലെ ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ആത്മഹത്യ ചെയ്ത വിവേക് മഹാദേവ് റൗട്ട്. അധ്യാപകന്‍ ദേഷ്യപ്പെടുകയും വിവേകിന്റെ മാതാപിതാക്കളോട് പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു.സൂര്യവംശി എന്ന അധ്യാപകന്‍ തന്നെ കുറ്റപ്പെടുത്തി, തന്റെ മാതാപിതാക്കളോട് ഇതിനെപ്പറ്റി സംസാരിക്കും അതിനാലാണ് താന്‍ തൂങ്ങി മരിക്കുന്നതെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിട്ടുണ്ട്.വിദ്യാര്‍ത്ഥിയുടെ മരണശേഷം, അയല്‍ക്കാര്‍ അധ്യാപകനെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്, അധ്യാപകന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അന്വേഷണം നടക്കുകയാണ്.