/kalakaumudi/media/media_files/2025/04/05/vLZXIW8VDbUYrVrIFScx.jpg)
മുംബൈ:ഉറാൻ ദ്രോണഗിരി സൗത്ത് ഇന്ത്യൻ ഗ്രൂപ്പിന്റെ രണ്ടാം വാർഷികവും വനിതാ ദിനാഘോഷവും മാർച്ച് 30-ന് വൈകുന്നേരം 6:30-ന് ഉറാൻ ആനന്ദി ഹോട്ടലിൽ നടന്നു. മമത പ്രീതം മാത്രെ, ലെജി വർഗീസ്, സുജാത ഗൈക്വാദ് സൗത്ത് ഇന്ത്യൻ ഗ്രൂപ്പിന്റെ സ്ഥാപക നിഷ സുധീർ സൗത്ത് ഇന്ത്യൻ ഗ്രൂപ്പിന്റെ സീനിയർ കൺവീനർ പുഷ്പ കുറുപ്പ്,കൺവീനർമാരായ നന്ദിനി രവീന്ദ്രൻ, ടീം കൺവീനർമാരായ ഷീജ പ്രസാദ്, ബീന അനിൽഎന്നിവർ വിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
/kalakaumudi/media/media_files/2025/04/05/cApk3sKBND29S4cBzH7D.jpg)
പരിപാടിയുടെ അവതാരകയായിരുന്നു അമൃത അനിൽ.സ്വാഗത പ്രസംഗം നിഷ സുധീർ നടത്തിയപ്പോൾ പുഷ്പ കുറുപ്പ് നന്ദി പ്രകാശിപ്പിച്ചു നിരവധി ഗെയിമുകളും സാംസ്കാരിക പരിപാടികളും അന്നേ ദിവസം അരങ്ങേറി. വിജയികൾക്ക് അതിഥികൾ സമ്മാനങ്ങൾ നൽകി.
/kalakaumudi/media/media_files/2025/04/05/v0jqC0dVeJTQ1PLrgQW2.jpg)
കൂടാതെ സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ഡോ. ഗ്രീഷ്മയുടെ ഫിസിയോതെറാപ്പി ക്ലിനിക്കുമായി സഹകരിച്ച് രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ഈ സൗജന്യ മെഡിക്കൽ പരിശോധനയിൽ ഏകദേശം150 ഓളം പേർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
