ബി1, ബി2 വിസക്കാർക്ക്‌ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി;വിസ ദുരുപയോഗം ചെയ്താൽ യാത്രാവിലക്ക്

എക്‌സിൽ പങ്കിട്ട വിഡിയോയിൽ കോൺസുലാർ ഉദ്യോഗസ്ഥർക്ക് ചില കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വിദ്യാർഥി വിസയിൽ യുഎസിലേക്ക് പോകുന്നവർക്കും സമാനമായ മുന്നറിയിപ്പ് അമേരിക്കൻ എംബസി നൽകിയിരുന്നു

author-image
Devina
New Update
visaaaaaaaaaaaaaa

ന്യൂഡൽഹി: യുഎസ് ബി1, ബി2 വിസക്കാർക്ക്‌ മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി.

ഏതെങ്കിലും തരത്തിൽ വിസ ദുരുപയോഗിക്കുകയോ നിയമപ്രകാരം അനുവദിച്ചിട്ടുള്ള കാലയളവിൽ കൂടുതൽ കാലം താമസിക്കുകയോ ചെയ്താൽ സ്ഥിരം യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി നൽകുന്ന മുന്നറിയിപ്പ്.

എക്‌സിൽ പങ്കിട്ട വിഡിയോയിൽ കോൺസുലാർ ഉദ്യോഗസ്ഥർക്ക് ചില കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

 വിസാ ഇന്റർവ്യൂവിന്റെ ഘട്ടത്തിൽ സന്ദർശക വിസയുടെ നിബന്ധനകൾ പാലിക്കാൻ താൽപ്പര്യമില്ലാത്ത വ്യക്തിയാണ് നിങ്ങളെന്ന് കോൺസുലാർ ഉദ്യോഗസ്ഥന് തോന്നിയാൽ വിസ നിഷേധിക്കുമെന്നും എംബസി വ്യക്തമാക്കി.

'വിസ ശരിയായി ഉപയോഗിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അമേരിക്ക സന്ദർശിക്കുമ്പോൾ എന്ത് കാര്യങ്ങളാണ് അനുവദനീയമായുള്ളത് എന്താണ് പാടില്ലാത്തത് എന്നത് മനസിലാക്കുക എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസം വിദ്യാർഥി വിസയിൽ യുഎസിലേക്ക് പോകുന്നവർക്കും സമാനമായ മുന്നറിയിപ്പ് അമേരിക്കൻ എംബസി നൽകിയിരുന്നു.

യുഎസ് നിയമങ്ങൾ ലംഘിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് വിദ്യാർഥി വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം, നാടുകടത്തലിന് കാരണമായേക്കാം, അല്ലെങ്കിൽ ഭാവിയിൽ ഒരു അന്താരാഷ്ട്ര വിദ്യാർഥിയെ യുഎസ് വിസകൾക്ക് യോഗ്യനല്ലാതാക്കുമെന്ന് എംബസി മുന്നറിയിപ്പ് നൽകി.