/kalakaumudi/media/media_files/2025/01/25/pKG9gm0kkGfE8J45C8fi.jpg)
civil
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനുവരി 27ന് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ സെക്രട്ടറി ഷൈലേഷ് ബഗോലി അറിയിച്ചു.
ജനുവരി 27ന് ഉച്ചയ്ക്ക് 12.30ന് സെക്രട്ടേറിയറ്റില്‍ യുസിസി പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് ബാഗോലി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡ്.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു.
നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. വിവാഹം, വിവാഹ മോചനം, ഉത്തരാഖണ്ഡിലെ എല്ലാ പൗരന്‍മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ ഭൂമിയിലും സ്വത്തിലും അനന്തരാവകാശത്തിനുമുളള അര്‍ഹത എന്നിവ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ശൈശവ വിവാഹ നിരോധനം, എല്ലാ മതത്തിലും പെട്ടവര്‍ക്ക് ഏകീകരിച്ച വിവാഹ പ്രായം എന്നിവയും നിയമത്തിലുണ്ട്.