വന്ദേഭാരതിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ; ശ്രദ്ധിക്കാമെന്ന് ഐആർസിടിസിയുടെ ഉറപ്പ്

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഭക്ഷണവിതരണം ഏറ്റെടുത്തയാളിൽനിന്നു പിഴ ഈടാക്കിയെന്നും ഐആർസിടിസി പ്രതികരിച്ചു. മോശം അനുഭവം ഉണ്ടായതിൽ ഖേദിക്കുന്നതായും ഭക്ഷണത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്തുമെന്നും ഐആർസിടിസി വ്യക്തമാക്കി.

author-image
Vishnupriya
Updated On
New Update
vande

ഭക്ഷണത്തിൽ കണ്ടെത്തിയ പാറ്റ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കു പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഇവരുടെ സഹോദരപുത്രൻ വിദിത്ത് റെയിൽവേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടതോടെയാണു വിവരം പുറത്തുവന്നത്. ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്തയാൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

‘ജൂൺ 18ന് ഭോപ്പാലില്‍നിന്നും ആഗ്രയിലേക്കു യാത്ര ചെയ്യവേ എന്റെ അമ്മാവനും അമ്മായിക്കും ഐആർസിടിസി വഴി ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണം നൽകിയ കച്ചവടക്കാരനെതിരെ ശക്തമായ നടപടി വേണം’– വിദിത്തിന്റെ പോസ്റ്റിൽ പറയുന്നു.

സംഭവം ഗൗരവകരമാണെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഭക്ഷണവിതരണം ഏറ്റെടുത്തയാളിൽനിന്നു പിഴ ഈടാക്കിയെന്നും ഐആർസിടിസി പ്രതികരിച്ചു. മോശം അനുഭവം ഉണ്ടായതിൽ ഖേദിക്കുന്നതായും ഭക്ഷണത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്തുമെന്നും ഐആർസിടിസി വ്യക്തമാക്കി. വന്ദേഭാരതിലെ ഇത്തരത്തിലുള്ള  അനുഭവങ്ങൾ എക്സിൽ മറ്റു യാത്രക്കാരും പങ്കുവച്ചു.

vande bharat