/kalakaumudi/media/media_files/2025/11/07/vande-2025-11-07-07-39-28.jpg)
തിരുവനന്തപുരം: യാത്രക്കാരുടെ കുറവ് കാരണം ഇന്ത്യയിലെ ആദ്യ സര്‍വീസുകളായ രണ്ട് വന്ദേഭാരത് തീവണ്ടികള്‍ നിര്‍ത്തി. ഉദയ്പുര്‍-ജയ്പുര്‍, ഉദയ്പുര്‍-ആഗ്ര വണ്ടികളാണ് നിര്‍ത്തിയത്. ഇവയ്ക്ക് പകരം റൂട്ടുമാറ്റി ഒരു വന്ദേഭാരത് ഉദയ്പുര്‍-അസര്‍വ (അഹമ്മദാബാദ്) ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന 82 വന്ദേഭാരത് വണ്ടികളില്‍ യാത്രക്കാരുടെ എണ്ണത്തിലും ഒക്കുപ്പന്‍സിയിലും കേരളത്തിലെ മൂന്ന് വണ്ടികളാണ് മുന്നില്‍.
ഒക്കുപ്പന്‍സി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടികളാണിത്. എന്നാല്‍ പകുതിയോളം വന്ദേഭാരത് വണ്ടികളില്‍ യാത്രക്കാരുടെ എണ്ണത്തിലും ഒക്കുപ്പന്‍സിയിലും പിറകിലാണ്. മംഗളൂരു-ഗോവ ഉള്‍പ്പെടെ 30-ലധികം വന്ദേഭാരതുകളില്‍ സീറ്റുകള്‍ കാലിയാണ്.
എട്ട് കോച്ചുകളിലോടുന്ന വണ്ടികളിലടക്കം വരുമാനത്തിന്റെ ഏറ്റക്കുറച്ചില്‍ റെയില്‍വേയെ ഞെട്ടിച്ചിരുന്നു. രാജ്യത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന തീവണ്ടി വന്ദേഭാരത് ആണ്. എന്നാല്‍ പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തില്‍ റൂട്ട് നിശ്ചയിച്ചതാണ് വന്ദേഭാരതില്‍ യാത്രക്കാര്‍ കുറയാന്‍ കാരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
