ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ രണ്ടെണ്ണം കേരളത്തിന്

തിരഞ്ഞെടുപ്പിനു മുന്നോടിയായി നേമം റെയില്‍വേ ടെര്‍മിനല്‍ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മര്‍ദം ചെലുത്തുന്നുണ്ട്.

author-image
Biju
New Update
vande new

തിരുവനന്തപുരം: കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയില്‍. 12 സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനുകള്‍ ഈ വര്‍ഷം പുറത്തിറക്കുന്നതില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കും ആദ്യ പരിഗണന. എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നേമം റെയില്‍വേ ടെര്‍മിനല്‍ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മര്‍ദം ചെലുത്തുന്നുണ്ട്. 

വന്ദേഭാരത് സ്ലീപ്പര്‍

തിരുവനന്തപുരം- ചെന്നൈ, തിരുവ നന്തപുരം- ബെംഗളൂരു റൂട്ടില്‍. വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും.ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സര്‍വീസാകും ആകെ 16 കോച്ച്. 11 തേഡ് എസി, 4 സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളിലായി 823 ബെര്‍ത്തുകള്‍.


അമൃത് ഭാരത്

എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക്. സ്ലീപ്പര്‍ ക്ലാസും ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചും മാത്രം. പ്രധാനമായും അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള സര്‍വീസ് ഇരുവശത്തും എന്‍ജിനുള്ളതിനാല്‍ പെട്ടെന്നു തന്നെ വേഗം കൈവരിക്കും.