വീരപ്പന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം പണിയണമെന്ന് ഭാര്യ മുത്തുലക്ഷ്മി

ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഐ.പെരിയസാമിയെ മുത്തുലക്ഷ്മി കണ്ടു.തമിഴക വാഴ്വുരുമൈ കക്ഷി നേതാവുകൂടിയാണ് മുത്തുലക്ഷ്മി.

author-image
Sneha SB
New Update
VEERAPPAN


ചെന്നൈ: കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന് തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി . വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരില്‍ സ്മാരകം നിര്‍മ്മിക്കണമെന്നാണ് ആവശ്യം.ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഐ.പെരിയസാമിയെ മുത്തുലക്ഷ്മി കണ്ടു.തമിഴക വാഴ്വുരുമൈ കക്ഷി നേതാവുകൂടിയാണ് മുത്തുലക്ഷ്മി.വീരപ്പന്‍ വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകന്‍ ആയിരുന്നെന്നും  മറ്റ് പലരുടെയും പേരില്‍ സ്മാരകങ്ങള്‍ ഉള്ളപ്പോള്‍ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു. നേരത്തെ വീരപ്പനായി സ്മാരകം നിര്‍മ്മിക്കണമെന്ന മുത്തുലക്ഷ്മിയുടെ ആവശ്യത്തെ ഗ്രാമസഭ പിന്തുണച്ചിരുന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. 2004ലാണ് പ്രത്യേക അന്വേഷണസംഘം വീരപ്പനെ വെടിവച്ച് കൊന്നത്. നിരവധി പേരാണ് വീരപ്പന്റെ കുഴിമാടം കാണാന്‍ ദിവസവും എത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണഗിരിയില്‍ എന്‍ടികെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വീരപ്പന്റെ മകള്‍ വിദ്യാറാണി ഒരു ലക്ഷത്തിലധികം വോട്ട് നേടിയിരുന്നു.

 

tamilnadu government