സിക്കിമില്‍ 11 ടൂറിസ്റ്റുകളുമായി പോയ വാഹനം 1,000 അടി താഴ്ചയിലേക്ക് മറിഞ്ഞു

പശ്ചിമ ബംഗാള്‍, ഒഡീഷ, ത്രിപുര, എന്നിടെ നിന്നുള്ള വിനോദസഞ്ചാരികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍

author-image
Sneha SB
New Update
SIKKIM

സിക്കിമിലെ മംഗന്‍ ജില്ലയില്‍ 11 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാഹനം പാറക്കെട്ടില്‍ നിന്ന് 1,000 ടി താഴ്ചയിലേക്ക് മറിഞ്ഞു. ടീസ്സ നദിയിലേക്ക് പോയ വാഹനമാണ് താഴ്ചയിലേക്ക് മറിഞ്ഞത്.ഗുരുതരമായി പരിക്കേറ്റ രണ്ട് യാത്രക്കാരെ ആദ്യം ചുങ്താങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മംഗന്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കാണാതായ എട്ട് യാത്രക്കാര്‍ക്കായി ഇന്ത്യന്‍ സൈന്യം, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്, സിക്കിം പോലീസ്, മംഗന്‍ ജില്ലാ ഭരണകൂടം എന്നിവര്‍ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി, ഒരാളുടെ മൃതദേഹം കണ്ടെടുത്തു.പശ്ചിമ ബംഗാള്‍, ഒഡീഷ, ത്രിപുര, എന്നിടെ നിന്നുള്ള വിനോദസഞ്ചാരികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ,രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

 

sikkim accidental death accident