വേളാങ്കണ്ണി പെരുന്നാളിന് വ്യാഴാഴ്ച കൊടിയേറും; വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ

പെരുന്നാളിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണത്തിന് മാത്രം 380 ട്രാഫിക് പോലീസിനെ നിയോഗിച്ചിട്ടുണ്ട്. 150 സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നീരക്ഷണവുമുണ്ട്.

author-image
Vishnupriya
New Update
velankanni
Listen to this article
0.75x 1x 1.5x
00:00 / 00:00

തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് 5.45-ന് പ്രദക്ഷിണത്തിനുശേഷം നടക്കുന്ന കൊടിയേറ്റ് ചടങ്ങില്‍ തഞ്ചാവൂര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ. ടി. സഹായരാജ് മുഖ്യകാര്‍മികത്വം വഹിക്കും. പെരുന്നാളിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

സെപ്റ്റംബര്‍ ആറിന് കുരിശിന്റെ വഴിയും എട്ടിന് മാതാവിന്റെ തിരുനാളാചരണവും നടക്കും. തിരുനാള്‍ദിനത്തില്‍ രാവിലെ ആറിന് ആഘോഷമായ കുര്‍ബാനയും വൈകീട്ട് ആറിന് കൊടിയിറക്ക് ചടങ്ങും വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ദിവസവും രാവിലെ ഒന്‍പതിന് മോണിങ് സ്റ്റാര്‍ ദേവാലയത്തില്‍ മലയാളത്തില്‍ കുര്‍ബാനയുണ്ടാകും.

ലോവര്‍ ബസിലിക്കയില്‍ വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ ആറുവരെ വൈകീട്ട് നാലിന് വിവിധഭാഷകളിലായി കരിസ്മാറ്റിക് യോഗങ്ങളുണ്ടാകും. സെപ്റ്റംബര്‍ അഞ്ചിനാണ് മലയാളത്തിലുള്ള യോഗം. വിവിധദിവസങ്ങളില്‍ തമിഴ്, ഇംഗ്ലീഷ്, കന്നട, തെലുങ്ക്,ഹിന്ദി ഭാഷകളിലും കുര്‍ബാനയുണ്ടാകും. സായുധസേനയടക്കം രണ്ടായിരത്തോളം പേരെ സുരക്ഷാജോലികള്‍ക്കായി നിയോഗിച്ചു. 

പെരുന്നാളിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണത്തിന് മാത്രം 380 ട്രാഫിക് പോലീസിനെ നിയോഗിച്ചിട്ടുണ്ട്. 150 സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നീരക്ഷണവുമുണ്ട്. 60 സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ പ്രമാണിച്ച് വിവിധയിടങ്ങളില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് ദക്ഷിണ റെയില്‍വേ പ്രത്യേക തീവണ്ടിസര്‍വീസുകള്‍ നടത്തുന്നുണ്ട്.

velankanni festival