ബോളിവുഡ് താരം അസ്റാനി അന്തരിച്ചു, വാര്‍ത്ത പുറംലോകം അറിഞ്ഞത് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം

അടുത്ത ആളുകളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍നടത്തിയ സംസ്‌കാരത്തിനുശേഷമാണ് വിയോഗവാര്‍ത്ത കുടുംബ വൃത്തങ്ങള്‍ പുറത്തുവിട്ടത്.

author-image
Biju
New Update
asrani

മുംബൈ: ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ഷോലെയില്‍ ജയിലറുടെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത നടന്‍ ഗോവര്‍ദ്ധന്‍ അസ്രാനി (84) അന്തരിച്ചു. 

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ കരിയറില്‍ 350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മരണവാര്‍ത്ത പുറത്തുവിടരുതെന്ന് അദ്ദേഹം ഭാര്യ മഞ്ജു അസ്‌റാനിയോട് നേരത്തെ പറഞ്ഞിരുന്നതിനാല്‍, ഔദ്യോഗികഅറിയിപ്പു നല്‍കാതെയും അന്ത്യകര്‍മങ്ങള്‍ അധികം ആരെയും അറിയിക്കാതെയും നടത്തി.

അടുത്ത ആളുകളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍നടത്തിയ സംസ്‌കാരത്തിനുശേഷമാണ് വിയോഗവാര്‍ത്ത കുടുംബ വൃത്തങ്ങള്‍ പുറത്തുവിട്ടത്.

ഷോലെ, ചുപ്കെ ചുപ്കെ, ഛോട്ടി സി ബാത്ത്, റഫൂ ചക്കര്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു, മികച്ച ഹാസ്യനടനുള്ള രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകളും അക്കൂട്ടത്തില്‍ പെടും.

അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള നര്‍മ്മവും കോമിക് ടൈമിംഗും ഇന്ത്യയിലെ പ്രമുഖ ഹാസ്യനടന്മാരില്‍ ഒരാളായി അദ്ദേഹത്തെ പ്രതിഷ്ഠിച്ചു.