/kalakaumudi/media/media_files/2025/04/04/Hq6UlWbZWC3nyibMgX1k.jpg)
മുംബൈ: നടനും സംവിധായകനുമായി പേരെടുത്ത ബോളിവുഡിലെ മുതിര്‍ന്ന ചലച്ചിത്രകാരന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
ദേശസ്‌നേഹത്തെക്കുറിച്ച് പറയുന്ന സിനിമകളുടെ സംവിധായകനായാണ് മനോജ് കുമാര്‍ അറിയപ്പെട്ടത്. ഒപ്പം അത്തരം റോളുകളിലും തിളങ്ങി. ഉപകാര്‍, ഷഹീദ്, പുരബ് ഓര്‍ പശ്ചിം, റൊട്ടി കപ്ഡ ഓര്‍ മകാന്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ദേശീയ ദിനങ്ങളില്‍ പാടുന്ന മേരെ ദേശ് കി ദര്‍തി എന്ന പാട്ട് ഉപകാര്‍ എന്ന സിനിമയിലേതാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ദേശസ്‌നേഹ സിനിമകളുടെ സംവിധായകന്‍ ആയതിനാല്‍ ഭരത് കുമാര്‍ എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടിരുന്നത്. 1995 ല്‍ പത്മശ്രീയും 2015 ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.
ഹരികൃഷ്ണന്‍ ഗോസ്വാമി എന്നാണ് യഥാര്‍ഥ പേര്. പഞ്ചാബിലെ അമൃത്‌സറില്‍ 1937 ജൂലൈ 24 നാണ് ജനനം. ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഏഴ് തവണ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചു.