വിസി നിയമനത്തിലെ രാഹുലിന്റെ പരാമര്‍ശം; പ്രതിഷേധവുമായി വിസിമാരുടെ തുറന്ന കത്ത്

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി 181 വിസിമാരുടെ തുറന്ന കത്ത്.

author-image
Athira Kalarikkal
New Update
Rahul G

Rahul Gandhi

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി : വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി 181 വിസിമാരുടെ തുറന്ന കത്ത്. വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പടെ 181 അക്കാദമിക് പണ്ഡിതന്‍മാര്‍ ഒപ്പിട്ട കത്ത് രാഹുല്‍ ഗാന്ധിക്കയച്ചു.

വൈസ് ചാന്‍സലര്‍മാരുടേത് രാഷ്ട്രീയ നിയമനമാണെന്നും , ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണ് മിക്ക വിസിമാരെന്നും രാഹുല്‍ വിമര്‍ശിച്ചതായി കത്തില്‍ സൂചിപ്പിക്കുന്നു. മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെയാണ് വിസിമാരായി നിയമിക്കുന്നതെന്നും, കര്‍ശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് കടന്നുവരുന്നതെന്നും വിശദീകരിക്കുന്ന കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ജെ എന്‍ യു, ദില്ലി യൂനിവേഴ്സിറ്റി തുടങ്ങിയ വിവിധ സര്‍വകലാശാലകളിലെ വിസിമാരും എ ഐ സി ടി ഇ ചെയര്‍മാന്‍ ടി ജി സീതാറാമും അടക്കം നിരവധി അക്കാദമിക് പണ്ഡിതര്‍ തുറന്ന കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്. 

 

rahul gandhi protest VC