/kalakaumudi/media/media_files/2025/04/05/bLH9KRW3JZ4lpdsKRYvc.jpg)
മുംബൈ:പ്രശസ്ത ഗായകരായ വിധു പ്രതാപും ജ്യോത്സ്‌നയും നയിക്കുന്ന സംഗീത നിശക്കായി ഒരുങ്ങി മുംബൈ നഗരം.മുംബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ 24 സ്റ്റുഡിയോ മീഡിയ ഹൌസാണ് സംഗീത സായാഹ്നത്തിനായി വേദിയൊരുക്കുന്നത്.
മുംബൈ ഷൺമുഖാനന്ദ ഹാളിൽ ഏപ്രിൽ ആറിന് ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സംഗീത സായാഹ്നത്തിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് R. മോഹൻ മുഖ്യാതിഥിയായിരിക്കും. സംഗീതനിശയുടെ ഒരു ഭാഗം ചാരിറ്റി പ്രവർത്തങ്ങൾക്കായി വിനിയോഗിക്കുമെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കെയർ ഫോർ മുംബൈയ്ക്ക് കൈമാറുമെന്നും ഡയറക്ടർ അനീഷ് മേനോൻ അറിയിച്ചു.പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അനീഷ് പ്രതികരിച്ചു.