രാഷ്ട്രീയ പോരിനിറങ്ങാന്‍ നടനും തമിവക വെട്രികഴകം അധ്യക്ഷനുമായ വിജയ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ അദ്ദേഹം മത്സരിക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി പാര്‍ട്ടി ധര്‍മപുരി ജില്ലാ സെക്രട്ടറി ശിവ പറഞ്ഞു. ധര്‍മപുരിയില്‍ നടന്ന ജില്ലാ യോഗത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജില്ലയിലെ ഒരു മണ്ഡലത്തില്‍നിന്ന് വിജയ് മത്സരിക്കുമെന്നും എല്ലാവരും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്നും ശിവ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
വണ്ണിയര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ജില്ലയാണ് ധര്‍മപുരി. വണ്ണിയര്‍ പാര്‍ട്ടിയായ പി.എം.കെ.യുടെ കോട്ടയായി കരുതുന്ന ജില്ലകൂടിയാണ്. വിജയ് ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചന പുറത്ത് വന്നതോടെ ടി.വി.കെ.യും പി.എം.കെ.യും സഖ്യമുണ്ടാക്കുമെന്ന് വിലയിരുത്തലുമുണ്ട്. ടി.വി.കെ.യുമായി സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളുമായി കൂട്ടുകക്ഷി ഭരണത്തിന് തയ്യാറാണെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി ഭരണ സഖ്യത്തിലാകും പി.എം.കെ.യെന്ന് കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ അന്‍പുമണി രാമദാസും പറഞ്ഞിട്ടുണ്ട്.
പ്രഥമ സമ്മേളനത്തിനു പിന്നാലെ തമിഴക വെട്രികഴകം പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള രാഷ്ട്രീയ നിരീക്ഷകരുടേതടക്കമുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിജയ് തേടിയിരുന്നു. ഡിഎംകെയും എഐഡിഎംകെയും ഉള്‍പ്പെടെയുള്ള പ്രബല കക്ഷികള്‍ക്കെതിരായാണ് തമിഴക വെട്രികഴകത്തിന്റെ പോരാട്ടം. ആ നിലയ്ക്ക് ഏതൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധ ചൊലുത്തേണ്ടതെന്നും എന്തൊക്കെയാണ് നടപ്പാക്കേണ്ടതെന്നതു സംബന്ധിച്ചുമാണ് നിരീക്ഷകരോട് വിജയ് അഭിപ്രായം ആരാഞ്ഞത്. അതിനു ശേഷമായിരുന്നു പാര്‍ട്ടിയുടെ പ്രഥമ സമ്മേളനത്തില്‍ വിജയ് പ്രസംഗം നടത്തിയതു തന്നെ.
നന്‍പാ, തോഴാ, തോഴി നമ്മള്‍ക്ക് ഇനി വിശ്രമമില്ലാത്ത നാളുകള്‍. എന്നെ വിശ്വസിക്കുന്നവര്‍ക്കു നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ല'' എന്നായിരുന്നു വക്രവണ്ടിയിലെ പാര്‍ട്ടിയുടെ പ്രഥമ സമ്മേളനത്തില്‍ വിജയുടെ പ്രസംഗം. അതെ വിജയ് തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയെ മത്സരിപ്പിക്കുന്നതിനുള്ള മണ്ഡലങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളിലേക്കു കടക്കാന്‍ പ്രേരിപ്പിച്ച ഘടകവും.
കഴിഞ്ഞ മാസം 27നായിരുന്നു തമിഴക വെട്രികഴകം പാര്‍ട്ടിയുടെ പ്രഥമ സമ്മേളനം ചെന്നൈയില്‍ നടന്നത്.ആ സമ്മേളനം തമിഴ് രാഷ്ട്രീയത്തെ ഏറെ പിടിച്ചുകുലുക്കിയിരുന്നു.ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രബല കക്ഷികളുടെ കീഴിലുള്ള ഘടകകക്ഷികളെ വിജയുടെ പാര്‍ട്ടി സ്വാഗതം ചെയ്തിരുന്നു. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചുവെങ്കിലും വിജയുടേത് ഗംഭീര തുടക്കം എന്നായിരുന്നു ബിജെപി ഘടക കക്ഷികളായ പുതിയ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്.
ഞായറാഴ്ച വക്രവണ്ടിയില്‍ നടന്ന തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനത്തിന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ തമിഴകത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയന്നിരുന്നു. വെറുമൊരു നടനായിരുന്ന വിജയ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ എങ്ങനെ നയിക്കുമെന്നായിരുന്നു ഡിഎംകെ അടക്കമുള്ള പാര്‍ട്ടികളുടെ ചോദ്യം.എന്നാല്‍ ആദ്യ സമ്മേളനത്തിന് ലക്ഷക്കണക്കിന് ആരാധകരെ ഒരു വേദിയില്‍ അണിനിരത്താനായത് വിജയുടെ വിജയം തന്നെയാണെന്ന് മറ്റു കക്ഷികള്‍ സമ്മതിച്ചിരുന്നു.
അതേസമയം സഖ്യകക്ഷികള്‍ക്കും അധികാരം നല്‍കുമെന്നായിരുന്നു സമ്മേളനത്തിലെ വിജയുടെ പ്രഖ്യാപനം.ക്യാപ്റ്റന്‍ വിജയകാന്തും കമല്‍ഹാസനുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയ രാഷ്ട്രീയക്കളരിയില്‍ വിജയ് പക്ഷേ മാതൃകയാക്കുന്നത് എംജിആറിന്റെ വഴിയാണ്.പ്രഥമ സമ്മേളനത്തിലെ പ്രസംഗത്തില്‍ എംജിആര്‍ പരാമര്‍ശവും അണികളോടുള്ള അന്‍പും അവരിലൊരാള്‍തന്നെയെന്ന പ്രഖ്യാപനവും അതിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരുന്നു.