മനസില്‍ വേദന മാത്രം, സത്യം പുറത്തുവരും; കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന സൂചിപ്പിച്ച് വിജയ്

കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്.

author-image
Biju
New Update
vijay 3

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷന്‍ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസില്‍ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു. 

കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്. 

എന്നാല്‍, സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം. അതിനാല്‍ തന്നെ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടി പൊലീസിന് സമീപിച്ചിരുന്നു. 

പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാല്‍, നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സൂചനയും നല്‍കി. 

കരൂരില്‍ തുടരാതിരുന്നതിലും വിജയ് വിശദീകരണം നല്‍കി. ഉടന്‍ തന്നെ എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.

വീഡിയോ സന്ദേശത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെയും വിജയ് രൂക്ഷ വിമര്‍ശനം നടത്തി. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പകപ വീട്ടല്‍ എന്നും വിജയ് തുറന്നടിച്ചു. അഞ്ച് ജില്ലകളിലെ റാലികളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എങ്ങനെ പ്രശ്‌നമുണ്ടായി? ഇങ്ങനെയാണോ പകരം വീട്ടുന്നത്? ടിവികെ പ്രവര്‍ത്തകരെ തൊടരുത്. 

സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് കരൂരില്‍ ഇപ്പോള്‍ പോകാത്തത്. ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. ഇനി മുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ ചോദിക്കാം. തന്റെ രാഷ്ട്രീയ യാത്ര ഇതുകൊണ്ട് അവസാനിക്കില്ല. അത് തുടരും. തന്നെ പിന്തുണച്ച മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് നന്ദി. എത്രയും വേഗം കരൂരിലേക്ക് പോയി ജനങ്ങളെ കാണും. പക വീട്ടണമെങ്കില്‍ തന്റെ മേല്‍ കൈവെയ്ക്കുവെന്നും പ്രവര്‍ത്തകരെ തുടരുതെന്നും വിജയ് സ്റ്റാലിനെ വെല്ലുവിളിച്ചു. 

താന്‍ വീട്ടിലോ ഓഫീസിലോ കാണുമെന്നും തന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളുവെന്നും വിജയ് സ്റ്റാലിനെ വെല്ലുവിളിച്ചു. നാലുമിനുട്ട് നീണ്ടുനിന്ന വീഡിയോ സന്ദേശത്തിലൂടെയാണ് വിജയ്‌യുടെ പ്രതികരണം. എന്നാല്‍, ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഗൂഢാലോചന സൂചിപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ പ്രതികരണം.

actor vijay