തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി വിജയ്; ഡിസംബര്‍ രണ്ടിന് തുടക്കം

ഡിസംബര്‍ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബര്‍ 27ന് തിരുനെല്‍വേലിയില്‍ മെഗാറാലിയോടെ സമാപിക്കും. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.

author-image
Prana
New Update
yt

തമിഴ്‌നാട്ടില്‍ സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബര്‍ 27ന് തിരുനെല്‍വേലിയില്‍ മെഗാറാലിയോടെ സമാപിക്കും. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.
അതേസമയം, വിജയ്‌യെ വിമര്‍ശിക്കരുതെന്ന് പാര്‍ട്ടി വക്താക്കള്‍ക്കും നേതാക്കള്‍ക്കും അണ്ണാ ഡിഎംകെ നിര്‍ദ്ദേശം നല്‍കി. വിജയ് എഡിഎംകെയെ എതിര്‍ത്തിട്ടില്ലെന്നും അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിര്‍ദ്ദേശം. വിജയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ വിട്ടുനില്‍ക്കെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിഴുപ്പുറം സമ്മേളനത്തില്‍ വിജയ് എംജിആറിനെ പ്രകീര്‍ത്തിച്ചത് പ്രശംസനീയമെന്ന് എടപ്പാടി പളനിസാമി പ്രതികരിച്ചിരുന്നു.

actor vijay tamizhaga vetri kazhagam(TVK) tamilnadu